നഗരത്തില്‍ വണ്‍വേ സമ്പ്രദായം നടപ്പിലാക്കുന്നു
ഇരിങ്ങാലക്കുട: നഗരത്തില്‍ അടുപ്പിച്ചു നടന്ന അപകട മരണങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി ചേര്‍ന്ന ട്രാഫിക് ക്രമീകരണ യോഗത്തില്‍ നഗരത്തില്‍ വണ്‍വേ സമ്പ്രദായം നടപ്പിലാക്കാന്‍ നിര്‍ദേശം. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പൊറുത്തിശ്ശേരി വഴി മാപ്രാണത്ത് കയറുന്ന രീതിയും തൃശൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ക്രൈസ്റ്റ് കോളജ് ജങ്ഷന് വഴിയും ഫാ.ഗ്രബീയേല്‍ റോഡ് (പൂതകുളം) വഴിയും സ്റ്റാന്‍ഡില്‍ കയറുന്ന രീതിയും കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചന്തകുന്ന് വഴിയും ഠാണ കോളനി വഴിയും തിരിച്ചു വിടുന്ന രീതിയിലാണു പൊലിസ് നിര്‍ദേശം വെച്ചത്. ഇതിനെ പറ്റി ചര്‍ച്ച നടത്തി റോഡില്‍ പഠനങ്ങള്‍ നടത്തിയതിനു ശേഷം 13ന് ചേരുന്ന അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും. ബൈപ്പാസ് റോഡില്‍ ജങ്ഷനുകളില്‍ ഹംബ് നിര്‍മിക്കുന്നതിനും സ്പീഡ് ബ്രേക്കറുകറും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും കാടുകള്‍ വെട്ടിമാറ്റുന്നതിനും വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനും യോഗ നിര്‍ദേശമായി ഉയര്‍ന്നു. നഗരത്തിലെ ഓട്ടോ പേട്ടകള്‍ നിയന്ത്രിക്കുവാനും പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം നടപ്പിലാക്കുവാനും നിര്‍ദേശമുണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യഷിജു അധ്യക്ഷയായി.
യോഗത്തില്‍ സി.ഐ എം.കെ സുരേഷ്, എസ്.ഐ സി.വി ബിബിന്‍, നഗരസഭ സെക്രട്ടറി കെ.എസ് അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി അനില്‍, റവന്യു സൂപ്രണ്ട് തങ്കമണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."