HOME
DETAILS
MAL
ബാങ്കിങ് നിയമ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി
backup
August 04 2017 | 00:08 AM
ന്യൂഡല്‍ഹി: ബാങ്കിങ് നിയമ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. കഴിഞ്ഞ മെയില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ച ബില്ല് തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്.
ബാങ്കിങ് വ്യവസ്ഥയില്‍ അസ്വീകാര്യമായ ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദത്തെ നേരിടാനായി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനായി 1949ലെ ബാങ്കിങ് റെഗുലേഷന് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതികളാണ് ഇന്നലെ പാസാക്കിയത്.
സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാനായി റിസര്‍വ് ബാങ്കിന് അധികാരം കൈമാറുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതടക്കമുള്ളതാണ് ബില്ല്.
ബാങ്കിങ് കമ്പനികള്‍ക്ക് ഉപദേശം നല്‍കാനും കമ്പനികള്ക്ക്് അതോറിറ്റികളെയും കമ്മിറ്റികളെയും നിയമിക്കാനും റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നതാണ് ഭേദഗതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."