സംസ്ഥാന സ്‌കൂള്‍ കലോത്സവം; പതിവ് തെറ്റിച്ച് പാലക്കാട് നേടിയത് ചരിത്ര വിജയം
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ പതിവ് തെറ്റിച്ച് പാലക്കാട് നേടിയത് ചരിത്ര വിജയം. 13 വര്‍ഷത്തെ കോഴിക്കോടന്‍ ആധിപത്യത്തെ തകര്‍ത്താണ് പാലക്കാട് കലാകീരീടം നേടിയത്. കോഴിക്കോടുമായി ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ 5 ഹയര്‍ അപ്പീലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ 932 പോയിന്റുകള്‍ നേടി പാലക്കാട് കിരീടം ഉറപ്പിച്ചു.. അപ്പീലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ കോഴിക്കോടിന് 929 പോയിന്റുകള്‍ ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളിലായി 436 പോയിന്റ്, ഹയര്‍ സെക്കണ്ടറി ജനറല്‍ വിഭാഗത്തില്‍ 105 ഇനങ്ങളില്‍ 496 പോയിന്റും നേടി. ഇന്നലെ പുലര്‍ച്ചെയാണ് കലോത്സവത്തിന് തിരശ്ശീല വീണത്.
കഴിഞ്ഞ വര്‍ഷം ത്യശ്ശൂരില്‍ നടന്ന കലോത്സവത്തില്‍ പാലക്കാട് രണ്ടാമതെത്തിയിരുന്നു. അന്ന് 3 പോയിന്റ് വ്യത്യാസത്തിലാണ് കോഴിക്കോടിന് കിരീടം കിട്ടിയത്. കഴിഞ്ഞ വര്‍ഷവും പാലക്കാടും കോഴിക്കോടുമാണ് അവസാന മണിക്കൂറുകളില്‍ കിരീടത്തിന് വേണ്ടി ഏറ്റുമുട്ടിയിരുന്നത്. 201617 ല്‍ പാലക്കാടും കോഴിക്കോടും 936 പോയിന്റുകള്‍ നേടി കിരീടം പങ്കിട്ടു. 2011 12 ല്‍ 810 പോയിന്റ് നേടി കോഴിക്കോട് മുന്നിലെത്തിയിരുന്നു. 2007 ല്‍ 2 പോയിന്റ് വ്യത്യാസത്തില്‍ പാലക്കാടിനെ തോല്‍പ്പിച്ച് കോഴിക്കോട് കിരീടം നേടിയത് വിവാദമായിരുന്നു. മത്സരങ്ങള്‍ തീര്‍ന്നപ്പോഴും മുന്നിട്ടു നിന്നിരുന്ന പാലക്കാടിനെ ഹയര്‍ അപ്പീല്‍ തീര്‍പ്പാക്കിയാണ് 2 പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോടിന് കിരീടം ലഭിച്ചത്. അന്ന് റണ്ണര്‍ അപ്പ് ആയ പാലക്കാട് ജില്ല ടീം കണ്‍വീനര്‍ എം പത്മിനിയുടെ നേത്യത്വത്തില്‍ സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിച്ചിരുന്നു.
കിരീടം നേടാന്‍ ക്യത്യമായ ആസൂത്രണത്തോടെയാണ് ഈ വര്‍ഷത്തെ ജില്ല കലോത്സവം സംഘടിപ്പിച്ചിരുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം ആര്‍ മഹേഷ്‌കുമാറും ടീമിന്റെ ജനറല്‍ കണ്‍വീനര്‍ ഡി ഡി ഇ പ്രസന്നകുമാരിയും പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്ന സ്‌കൂളികളിലെ കുട്ടികള്‍ പോലും ന്യത്ത ഇനങ്ങളില്‍ വിജയികളായി. ഭരതനാട്യം (ആണ്‍കുട്ടികള്‍ എച്ച് എസ് ) അഡിസ വിനോദ് ( ഡി എച്ച് എസ് നെല്ലിപ്പുഴ), ഭരതനാട്യം പെണ്‍കുട്ടികള്‍ (എച്ച് എസ്) സ്വാതി പുല്ലാനിക്കാട്ട് (പിടിഎംഎച്ച്എസ് എടപ്പലം ), കുച്ചുപ്പുടി ആണ്‍കുട്ടികള്‍ (എച്ച് എസ് ) വൈശാഖ്. യു. (എസ് എസ് ഒ. എച്ച് എസ് ലക്കിടി), കുച്ചിപ്പുടി പെണ്‍ ( എച്ച് എസ് ) ശ്രുതി എസ് ഡി ( കെ എച്ച് എസ് മൂത്താന്തറ), കേരള നടനം ആണ്‍കുട്ടികള്‍ ( എച്ച് എസ്) ആദിത്യ ക്യഷ്ണ എസ് പി (എച്ച് എസ് എസ് ശ്രീക്യഷ്ണപ്പുരം), നാടോടി ന്യത്തം, ഭരതനാട്യം (എച്ച് എസ് എസ് ) അഭിലാഷ് എം ( ജി എച്ച് എസ് എസ് കൊടുവായൂര്‍), ഭരതനാട്യം ( പെണ്‍.(എച്ച് എസ് എസ്) സ്‌നേഹ സി (ജി ജെ എച്ച് എസ് എസ് നടുവട്ടം), കുച്ചിപ്പുടി ആണ്‍.(എച്ച് എസ് എസ്) തേജസ് എസ് ( എ എച്ച് സി കുഴല്‍മന്ദം), കുച്ചിപ്പുടി പെണ്‍ (എച്ച് എസ് എസ് ) ആത്മജ വിനോദ് ( ഡി എച്ച് സി നെല്ലിപ്പുഴ) തുടങ്ങിയവര്‍ കലോത്സവത്തില്‍ മികച്ച ഗ്രേഡുകള്‍ നേടി. കഥകളി, ചാക്യാര്‍കൂത്ത്, തിരുവാതിര, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന സ്‌കുളുകള്‍ മുന്നിലെത്തി.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി മുന്നിലെത്തിയ ആലത്തൂര്‍ ഗുരുകുലം ബിഎസ് എസ് സ്‌കൂള്‍ പാലക്കാടിന്റെ വിജയത്തിന്റെ പ്രധാന ശില്‍പികളായി മാറി. കാണിക്കമാത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എം ഇ എസ് ഒലവക്കോട്, വിജയമാത ചിറ്റൂര്‍, സെന്റ് തോമസ് ഇ. എം എച്ച് എസ് എസ് ഒലവക്കോട്, ഭാരത് മാത തുടങ്ങിയ സ്‌കൂളുകളും പാലക്കാടിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചു.
ഗ്രേഡ് കുറഞ്ഞ കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിച്ചും ഡി ഡി ഇ പ്രസന്നകുമാരി, നോഡല്‍ ഓഫീസര്‍ കെ തങ്കപ്പന്‍, ശിവഹരി തുടങ്ങിയവരുടെ നേത്യത്വത്തില്‍ ശ്രദ്ധിച്ചിരുന്നു. ജില്ല ടീം മാനേജര്‍ മഹേഷ്‌കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം 30 വേദികളിലേയും പാലക്കാടന്‍ കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു. ജില്ല ഔദോഗികമായി അംഗീകരിച്ച 21 അപ്പീലുകളും കോടതി വഴി എത്തിയ 62 അപ്പീലുകളും പാലക്കാടിന്റെ ഭാഗത്ത് നിന്നെത്തി. ഇതില്‍ ചിലത് സംസ്ഥാന തലത്തില്‍ മുന്നിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."