HOME
DETAILS

ജലസേചനത്തിന് മാര്‍ഗമില്ല; 297 ഹെക്ടര്‍ നെല്‍കൃഷി അവതാളത്തില്‍

  
backup
December 11 2018 | 06:12 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

ആനക്കര: ജലസേചനത്തിന് മാര്‍ഗമില്ല. 297 ഹെക്ടര്‍ നെല്‍കൃഷി അവതാളത്തില്‍. തൃത്താല മേഖലയിലെ 297 ഹെക്ടറോളം വരുന്ന നെല്‍കൃഷിയാണ് ജലസേചന മാര്‍ഗമില്ലാതെ നാശത്തിന്റെ വക്കിലേക്ക് നീങ്ങുന്നത്. തൃത്താല പമ്പ് ഹൗസ് ആണ് അറ്റകുറ്റപ്പണികള്‍ക്കായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അടച്ചിടുന്നത്. ഈ പമ്പ് ഹൗസിനെ ആശ്രയിച്ചാണ് തൃത്താല, മേഴത്തുര്‍, കക്കാട്ടിരി, ചിറ്റപ്പുറം, പട്ടിത്തറ മേഖലകളിലെ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. പുഞ്ചകൃഷിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സമയത്താണ് കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കുന്ന ഈ നടപടി.  പമ്പ് ഹൗസിന്റെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരി 15 ന് തുടങ്ങി രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും അത് വരെ ജലവിതരണം സാധ്യമല്ലെന്നുമാണ് തൃത്താല ഇറിഗേഷന്‍ അസി. എന്‍ജിനിയര്‍ രാജ് രാജേന്ദ്രന്‍ അറിയിച്ചത്. കൃഷിഭവനില്‍ നിന്ന് കര്‍ഷകര്‍ക്ക് നെല്‍കൃഷിക്കാവശ്യമായ വിത്ത് വിതരണം ചെയ്യുമ്പോഴോ മറ്റോ ഇത്തരത്തില്‍ ഒരു വിഷയം ഉള്ളതായി കര്‍ഷകരെ ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ല. വിത്ത് വിതച്ച് ഞാറ് നടുന്ന വേളയിലാണ് കര്‍ഷകര്‍ക്ക് ജലസേചന സംവിധാനം ലഭ്യമല്ലെന്നുള്ള അറിയിപ്പ് ലഭിക്കുന്നത്. തൃത്താല മേഖലയിലെ 750 ഏക്കര്‍ നെല്‍കൃഷിയെ ഇത് ബാധിക്കും.  കക്കാട്ടിരി , ചിറ്റപ്പുറം, പട്ടിത്തറ മേഖലകളിലേക്ക് ചിറ്റപ്പുറം പമ്പ് ഹൗസില്‍ നിന്ന് കൃഷിക്കാവശ്യമായ വെള്ളം ഒരു പരിധി വരെ ലഭിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ പമ്പ് ഹൗസിലെ മോട്ടോറുകള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചതിനാല്‍ പമ്പ് ഹൗസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് വരെയും അതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയപ്പോള്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് രണ്ട് പമ്പ് സെറ്റുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ഒരു മാസത്തിനുള്ളില്‍ പമ്പ് സെറ്റ് ഫിറ്റ് ചെയ്തു പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഏറെ പ്രയാസങ്ങള്‍ തരണം ചെയ്താണ് പ്രദേശങ്ങളിലൊക്കെ നെല്‍കര്‍ഷകര്‍ കൃഷിയിറക്കുന്നത്. നെല്‍കര്‍ഷകരെ പ്രോത്സാപ്പിക്കുന്നതിനും കാര്‍ഷിക പുരോഗതിക്കാവശ്യമായ പദ്ധതികള്‍ കൊണ്ട് വരുന്നതിനും ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഉഴവ് കൂലി, ഉല്‍പാദനം എന്നിങ്ങനെയായി കഴിഞ്ഞ സീസണില്‍ കര്‍ഷകര്‍ക്ക് ഹെക്ടറിന് 17,000 രൂപ നല്‍കുമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറിയിച്ചെങ്കിലും കര്‍ഷകര്‍ക്ക് ലഭിച്ചത് 8,500 രൂപ മാത്രമാണ്.
മേഴത്തുര്‍, കക്കാട്ടിരി, ഉള്‍പ്പെടുന്ന പുളിയപറ്റ കായല്‍ നെല്‍കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് കായലിന് നടുവില്‍ ഉള്ള തോടിന് കുറുകെ ഒരു തടയണയും ഒരു പമ്പ് സെറ്റും സ്ഥാപിക്കുക എന്നുള്ളത്. തടയണ സ്ഥാപിച്ച് കഴിഞ്ഞാല്‍ കായലിലെ വെള്ളം വറ്റിച്ച് നേരത്തെ കൃഷിയിറക്കാനും വേനല്‍മഴ വരുന്നതിന് മുമ്പ് കൊയ്‌തെടുക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനും കഴിയും. രണ്ട് വര്‍ഷം മുമ്പുള്ള വേനല്‍മഴയില്‍ 50 ഏക്കര്‍ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. കഴിഞ്ഞവര്‍ഷത്തെ മഴയില്‍ 10 ഏക്കര്‍ നെല്‍കൃഷിയാണ് നശിച്ചത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തിയെങ്കിലും വിള ഇന്‍ഷൂറന്‍സ് പരിരക്ഷയോ സര്‍ക്കാറില്‍ നിന്നുള്ള ധനസഹായമോ ഒന്നും തന്നെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ അവഗണന തുടരുമ്പോഴും കൃഷിയെ സ്‌നേഹിക്കുന്നവര്‍ നഷ്ടക്കണക്ക് നോക്കാതെ സ്വന്തമായും പാട്ടത്തിനെടുത്തും നെല്‍കൃഷിയുമായി മുന്നോട്ട് പോകുകയാണ്. യുവാക്കളും ഈ രംഗത്ത് സജീവമാകുന്നതാണ് പുതിയ കാഴ്ച.
ഒന്നുകില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തിലേക്ക് നീട്ടിവെക്കുകയോ അല്ലെങ്കില്‍ ചിറ്റപ്പുറം പമ്പ് ഹൗസ് പ്രവര്‍ത്തന സജ്ജമാക്കുകയോ വേണം. അല്ലാത്തപക്ഷം ജലസേചനത്തിന് മാര്‍ഗമില്ലാതെ കൃഷി പൂര്‍ണമായും നശിക്കുകയും കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിടുകയും ചെയ്യും. ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരുടെ നിലവിലെ പ്രയാസങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള ഒരു നിവേദനം കൃഷി മന്ത്രിക്കും തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനും നല്‍കുമെന്ന് കക്കാട്ടിരി പാടശേഖര സമിതി സെക്രട്ടറി പാദുക നൗഷാദ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  18 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  18 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  18 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  18 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  19 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  19 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  19 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  19 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  20 hours ago