HOME
DETAILS
MAL
കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് ജെയ്റ്റ്‌ലി സന്ദര്‍ശിക്കും
backup
August 04 2017 | 02:08 AM
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശിക്കും.
ഞായറാഴ്ച രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന ജെയ്റ്റ്‌ലി അക്രമത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിക്കും. തുടര്‍ന്ന് ബി.ജെ.പി നേതാക്കളുമായി ജെയ്റ്റ്‌ലി ചര്‍ച്ച നടത്തും. കേരളത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."