മോദിക്കു രാജ്യത്തിന്റെ ഹൃദയം അറിയാനായില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദിക്കു രാജ്യത്തിന്റെ ഹൃദയം തിരിച്ചറിയാനായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ജനം കരുതുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ നരേന്ദ്ര മോഡി തകര്‍ത്തു. പ്രധാനമന്ത്രിയുടെ നയപരിപാടികള്‍ നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം നല്കി. എന്നാല്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ബിജെപിയും മോഡിയും പൂര്‍ണമായും പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക് അനുകൂലമായ നയപരിപാടികളാണ് കോണ്‍ഗ്രസ് ആവിഷ്ക്കരിക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
2014ലെ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രധാനനിമിഷം. അതില്‍നിന്നാണ് കാര്യങ്ങള്‍ പഠിച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മനസ്സിലായി. രാഷ്ട്രീയക്കാരന് എന്ന നിലയില്‍ വിനയാന്വിതനാകേണ്ടതുണ്ടെന്ന് പാഠം പഠിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും കോണ്‍ഗ്രസ് പ്രവര്ത്തകരുടെതുമാണെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."