HOME
DETAILS
MAL
അമിത് ഷായല്ല ഇന്ത്യന്‍ പൗരനെ തീരുമാനിക്കുന്നത്, അവകാശങ്ങള്‍ ആരുടേയും കാല്‍ക്കല്‍വെക്കാന്‍ കേരളം ഒരുക്കമല്ലെന്നും രമേശ് ചെന്നിത്തല
backup
December 16 2019 | 08:12 AM
തിരുവനന്തപുരം: പൗരത്വ നിയമം വഴി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംയുക്ത പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന് തീരുമാനിക്കുന്നത് അമിത് ഷാ ആണോ. നമ്മുടെ അവകാശങ്ങള്‍ ആരുടേയും കാല്‍ക്കല്‍വെക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല', രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവെന്നും ഫാസിസ്റ്റ് കാലത്ത് രാജ്യത്തിനാവശ്യം മതേതര ജനാധിപത്യകക്ഷികളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."