അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ദൗര്‍ഭാഗ്യകരം; പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ആക്രമ സമരങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എതിര്‍പ്പും ചര്‍ച്ചകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. പക്ഷേ, പൊതുമുതല്‍ നശിപ്പിക്കുന്നതും സാധാരണ ജനജീവിതം തകര്‍ക്കുന്നതും ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പൗരനായ ഒരാള്‍ക്കും നിയമഭേദഗതി മൂലം പ്രശ്‌നമുണ്ടാവില്ല. രാജ്യത്തിനു പുറത്ത് വര്‍ഷങ്ങളോളം മതവിചേനത്തിനു വിധേയരാവുകയും ഇന്ത്യയല്ലാതെ മറ്റെവിടെയും പോകാനില്ലാത്തവരുമായ ആളുകള്‍ക്കു വേണ്ടിയാണ് ഈ നിയമമെന്നും മോദി പറഞ്ഞു.
വലിയ പിന്തുണയോടെയണ് പൗരത്വനിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. നിരവധി രാഷ്ട്രീയപാര്‍ട്ടികളും എം.പിമാരും ഭേദഗതിയെ പിന്തുണച്ചു. എല്ലാത്തിനെയും സ്വീകരിക്കുന്ന ഒരുമയുടേയും കരുണയുടേയും സാഹോദര്യത്തിന്റെയും ഭാരതീയ സംസ്‌കാരത്തെയാണ് ഈ നിയമം വെളിപ്പെടുത്തുന്നത്.- അദ്ദേഹം കുറിച്ചു.
സമാധാനവും സാഹോദര്യവും പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യപുരോഗതിക്കായി എല്ലാവരും ഒന്നിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."