കൈകോര്‍ക്കാന്‍ ഒരുങ്ങി മധ്യപ്രദേശ്
ഭോപ്പാല്‍ : മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി. 230 അംഗനിയമസഭയില്‍ ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം നിലവില്‍ ഉണ്ടെങ്കിലും എസ്.പി, ബി.എസ്.പി എന്നീ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ ഗവര്‍ണറെ കണ്ടിട്ടുണ്ട്. വിജയം ഉറപ്പിച്ച സീറ്റുകള്‍ കൂടാതെ ബി.എസ്.പി വിജയിച്ച 2 സീറ്റും എസ് പി ജയിച്ച ഒരു സീറ്റും അടക്കം 117 എം.എല്‍.എ മാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.
കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നു സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ എട്ടു സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് സൂചന.
കേന്ദ്രപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാല്‍, ജ്യോതിരാധിത്യ സിന്ധ്യയും കമല്‍ നാഥും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."