കുടുംബശ്രീ യോഗത്തില്‍ സംഘര്‍ഷം; സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ മുറി തകര്‍ത്തു
പനമരം: പനമരം പഞ്ചായത്ത് ഓഫിസില്‍ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ യോഗത്തില്‍ സംഘര്‍ഷത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ ഓഫിസിന്റെ ഗ്ലാസ് തകര്‍ത്തു. പ്രളയ മേഖലയില്‍ സര്‍ക്കാരിന്റെ പലിശരഹിത വായ്പ കുടുംബശ്രീ മുഖേന വിതരണം നടത്തുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. നൂറോളം വനിതകള്‍ ഉള്‍പ്പെടുന്നവരുടെ യോഗമാണ് നടന്നത്. പനമരം കനറാ ബാങ്ക് മാനേജര്‍ ബാങ്കിന്റെ നോംസ് ആന്‍ഡ് കണ്ടീഷന്‍ വ്യക്തമാക്കിയതോടെ ഒരു വിഭാഗം സ്ത്രീകള്‍ രോഷാകുലരാവുകയായിരുന്നു. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രളയമേഖലയിലെ വനിതാ സംഘങ്ങള്‍ കുറഞ്ഞത്.
ആറ് മാസം കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഒരു ലക്ഷം രൂപ ഒരോ അംഗത്തിനും നല്‍കുകയുള്ളൂവെന്ന പ്രഖ്യാപനമാണ് വനിതകളെ പ്രകോപിതരാക്കിയത്. എന്നാല്‍ പ്രളയത്തിന് മുന്‍പ് തന്നെ പ്രവര്‍ത്തിക്കുന്ന ആറുമാസ കാലാവധിക്ക് മുന്‍പുള്ളവര്‍ക്ക് പലിശരഹിത വായ്പ ലഭിക്കുമ്പോള്‍ പുതുതായി രൂപീകരിച്ച നിരവധി ഉപഭോക്താക്കള്‍ പുറംതള്ളപ്പെടുന്നതായി യോഗത്തിനെത്തിയവര്‍ പരാതിപ്പെട്ടു. അവസാനം വൈസ് പ്രസിഡന്റ് ടി. മോഹനന്‍ വനിതാ പ്രവര്‍ത്തകരുമായി സംസാരിച്ച് ജില്ലാ സഹകരണ ബാങ്ക് മുഖേന വായ്പ ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കി. ഇതിനിടയിലാണ് ഒരു വിഭാഗം ഉപഭോക്താക്കള്‍ സി.ഡി.എസുമായിമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഓഫിസ് മുറിയുടെ ചില്ല് തകര്‍ക്കുകയും ചെയ്തത്. ഉപഭോക്താക്കളെ വിവരങ്ങള്‍ ശരിയായ വിധത്തില്‍ ധരിപ്പിക്കുന്നതില്‍ ഉണ്ടായ പിശകാണ് യോഗം അലങ്കോലപ്പെടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."