ഹര്‍ത്താല്‍ പുരോഗമിക്കുന്നു; വ്യാപക അറസ്റ്റ്
കോഴിക്കോട്, പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്തസമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികളെ പൊലിസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. ഇടുക്കിയില്‍ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ 60 ലധികം സമരസമിതി പ്രവര്‍ത്തകരും ഇടുക്കിയില്‍ 30 പ്രവര്‍ത്തകരും കരുതല്‍ തടങ്കലിലുണ്ട്.
പാലക്കാടും കോഴിക്കോടും സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി. പാലക്കാട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലിസ് ലാത്തി വീശിയത്. കോഴിക്കോടും ആലുവയിലും വാളയാറും കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി,ഡി.എച്ച്.ആര്.എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.
ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ സ്വാശ്രയ സ്കൂളുകളില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി. ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."