ആവശ്യപ്പെട്ടാല്‍ ഹാദിയയെ 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കേണ്ടി വരുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയയെ, ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ട് ഹാജരാക്കേണ്ടി വരുമെന്ന് സുപ്രിംകോടതി. കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണം. എന്‍.ഐ.എക്ക് നോട്ടിസ് അയക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
തന്റെയോ ഭാര്യ ഹാദിയയുടെയോ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നു ചൂണ്ടിക്കാട്ടിയാണ് ഷെഫിന്‍ ഹരജി നല്‍കിയത്. വിവാഹം അസാധുവാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലെന്നതാണ്.
എന്നാല്‍, മുസ്‌ലിം വിവാഹ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ അമുസ്‌ലിംകള്‍ ആണെങ്കില്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം നടത്താവുന്നതാണ്. അതിനാല്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ നടന്ന വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവാണെന്നുമാണ് ഹരജിക്കാരന്റെ വാദം.
ശഫിന്‍ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപില്‍ സിബല്‍, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവരും ഹാദിയയുടെ പിതാവിനു വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗിയുമാണ് കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."