പൗരത്വ പ്രക്ഷോഭങ്ങള്‍ ഐ.പി.എല്‍ താരലേലത്തെ ബാധിക്കില്ല
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാവുന്നുണ്ടെങ്കിലും ഐ.പി.എല്‍ താരലേലം മുന്‍നിശ്ചയ പ്രകാരം തന്നെ മുന്നോട്ടു പോവുമെന്ന് അധികൃതര്‍ അറിയിച്ചു. പശ്ചിമബംഗാളില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധം പക്ഷെ താരലേലം നടക്കുന്ന കൊല്‍ക്കത്ത നഗരത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്നും നാളെയുമായി ഫ്രാഞ്ചൈസി പ്രതിനിധികള്‍ എത്തിച്ചേരും.
ഡിസംബര്‍ 19 വ്യഴാഴ്ചയാണ് ലേലം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 332 താരങ്ങള്‍ക്ക് വേണ്ടിയാണ് ഫ്രാഞ്ചൈസികള്‍ കൊല്‍ക്കത്തയില്‍ പണമെറിയുക.
ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ദക്ഷിണാഫ്രിക്കന്‍ താരം ഡേല്‍ സ്റ്റെയ്ന്‍ എന്നിവര്‍ക്കാണ് അടിസ്ഥാന വിലയില്‍ കൂടുതല്‍ മൂല്യമുള്ളത്. രണ്ടു കോടിയാണ് രണ്ടു പേരുടേയും അടിസ്ഥാന വില.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മുസ്‌ലിം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതിക്കെതിരേ രാജ്യത്താകമാനം പ്രക്ഷോപങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് വലിയ പ്രക്ഷോഭങ്ങള്‍ തന്നെ അരങ്ങേറുന്ന പശ്ചിമബംഗാളിലെ പ്രധാന നഗരത്തില്‍ താരലേലം നടക്കാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."