കല്ലായിയില്‍ ഭൂമി കൈയേറ്റം; കൈവശരേഖ നല്‍കുന്നത് നിര്‍ത്തിവച്ച നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന് നോട്ടിസ്
കോഴിക്കോട്: ഭൂമി കൈയേറിയതാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് കൈവശരേഖ നല്‍കിയിരുന്നത് നിര്‍ത്തിവച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ കല്ലായിയിലെ 52 വ്യവസായികള്‍ നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് ജില്ലാ ഭരണകൂടത്തിനു നോട്ടിസ് അയച്ചു.
കൈവശരേഖ ലഭ്യമല്ലാത്തതിനാല്‍ മരവ്യവസായികള്ക്ക് ഫോറസ്റ്റ് ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്നില്ല. മെഷിനറികള്‍ സ്ഥാപിക്കാനോ വായ്പയെടുക്കുന്നതിനോ കഴിയുന്നില്ല. ഫോറസ്റ്റ് ലൈസന്‍സിനുള്ള അപേക്ഷ കൈവശരേഖ ലഭ്യമല്ലാത്തതിനാല്‍ സ്വീകരിക്കാതെ പല പ്രാവശ്യം സമയം നല്‍കിയിരുന്നു. ഇതുമൂലം പുഴയോരത്തെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് വ്യവസായികള്‍ പറയുന്നു. ഇവര്‍ക്ക് കൈവശരേഖ തടഞ്ഞുവച്ച ജില്ലാ ഭരണകൂട നടപടി തൊഴിലെടുക്കാനുള്ള അവകാശത്തിന്റെ ലംഘനവും മനുഷ്യാവകാശലംഘനവും നീതിനിഷേധവുമാണെന്നു കാട്ടി നല്കിയ പരാതിയിലാണു മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടത്. നാളെം കമ്മിഷന് കോഴിക്കോട്ട് നടത്തുന്ന സിറ്റിങ്ങില്‍ പരാതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."