പൊന്നാനിയില്‍ എം.പി ഫണ്ട് ചെലവഴിച്ചത് 93.5 ശതമാനം
പൊന്നാനി: പൊന്നാനി മണ്ഡലത്തിന് അനുവദിച്ചുകിട്ടിയ ഫണ്ടിന്റെ 93.5 ശതമാനവും ചെലവഴിച്ചുവെന്ന് രേഖകള്‍. ലോക്സഭയുടെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 15.5 കോടിയോളം രൂപയാണ് മണ്ഡലത്തിലേക്ക് അനുവദിച്ചുനല്കിയത്. 28 കോടിയുടെ പദ്ധതി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
മണ്ഡലത്തില്‍ എന്ത് ചെയ്തുവെന്നതിന് പകരം ദേശീയതലത്തില്‍ ഇ.ടി നടത്തുന്ന ഇടപെടലാണ് പരിഗണിക്കേണ്ടതെന്ന് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. റോഹിന്‍ഗ്യന്‍ വിഷയത്തിലും ന്യൂനപക്ഷ ശാക്തീകരണ രംഗത്തും ഇ.ടി മുഹമ്മദ് ബഷീര്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ നടത്തിയെന്നും അവര്‍ പറയുന്നു. പൊന്നാനി മണ്ഡലത്തിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ മാറ്റുന്നതില്‍ എം.പി വഹിച്ച പങ്ക് വലുതാണെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."