HOME
DETAILS

വനിതാ മതില്‍: ജില്ലയില്‍നിന്ന് 1.80 ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശം

  
backup
December 12 2018 | 03:12 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

മലപ്പുറം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ നിന്നും 1.80 ലക്ഷം പേരെ പങ്കെടുപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലയില്‍ രാമനാട്ടുകര മലപ്പുറം പെരിന്തല്‍മണ്ണ വരെയുള്ള ദേശീയപാതയില്‍ 55 കിലോമീറ്റര്‍ വരെയാണ് മതില്‍ തീര്‍ക്കേണ്ടത്. വൈകിട്ട് നാലിനാണ് വനിതകള്‍ അണിനിരക്കുന്ന മതില്‍ തീര്‍ക്കുക. ഇതിന്റെ മുന്നോടിയായി 3.45 ന് റിഹേഴ്‌സല്‍ നടത്തും. മൂന്നിന് മുന്‍പായി നിശ്ചിത സ്ഥലത്ത് വനിതകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പരിപാടിയുടെ ഭാഗമായി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിജ്ഞയും പൊതുയോഗങ്ങളും സംഘടിപ്പിക്കും.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് ലക്ഷത്തോളം വനിതകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാവുമോ എന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ഒരു കിലോമീറ്ററില്‍ 3200 സ്ത്രീകള്‍ അണി നിരന്നാലേ മതില്‍കെട്ടാനാവൂ. മതില്‍ പൂര്‍ണമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ എന്നിവരെ പങ്കെടുപ്പിക്കാനാണ് ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.
ജില്ലയില്‍ നാല് ലക്ഷം കുടുംബശ്രീ അംഗങ്ങളും ഏഴായിരത്തോളം ആശാ വര്‍ക്കര്‍മാരും ഉണ്ടെങ്കിലും ഇവരെല്ലാവരും വനിതാ മതിലില്‍ പങ്കെടുക്കാനെത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. നിലമ്പൂര്‍, വഴിക്കടവ്, പൊന്നാനി തുടങ്ങി വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവരെയെല്ലാം പങ്കെടുപ്പിക്കുകയെന്നത് വെല്ലുവിളിയാണ്. വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണെന്ന വാദവുമായി യു.ഡി.എഫ് രംഗത്തുണ്ട്. പരിപാടിക്കായി സര്‍ക്കാര്‍ ജീവനക്കാരെയും ഖജനാവിലെ പണവും ഉപയോഗിക്കുന്നതിനെതിരേയും പ്രതിഷേധമുണ്ട്.
പരിപാടിയുടെ വിജയത്തിനായി ജില്ലാതല ഉദ്യോഗസ്ഥര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കണം. താഹസില്‍ദാര്‍മാര്‍ താലൂക്ക് തലത്തില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഇതിന് പുറമെ സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സാമൂഹ്യസാംസ്‌കാരിക സര്‍വിസ് സംഘടനകളുമായി ബന്ധപ്പെട്ട വനിതകള്‍ തുടങ്ങിയവരെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ചുമതല നല്‍കുന്നതിന് ഡി.എം.സി.എ ചുമതലപ്പെടുത്തി.
മന്ത്രി ഡോ.കെ.ടി ജലീലിനാണ് ജില്ലയുടെ ചുമതല. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പാണ് കാംപയിന്റെ മുഖ്യസംഘാടനം നിര്‍വഹിക്കുക. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് പ്രചാരണ ചുമതല. തദ്ദേശ സ്വയംഭരണം, പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വികസനം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം എന്നീ വകുപ്പുകളും പ്രധാന പങ്ക് വഹിക്കണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം വി.രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി. പ്രസന്നകുമാരി, എ.നിര്‍മലകുമാരി, എം.എസ്.പി കമാന്‍ഡന്റ് യു.അബ്ദുല്‍ കരീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍, സാമൂഹിക നീതി ഓഫിസര്‍ പി.എസ് തെസ്‌നീം, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ കെ. ഹേമലത, സാമൂഹിക നീതി ഓഫിസ് സൂപ്രണ്ട് കെ.കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago