അപകടഭീഷണിയില്‍ വട്ടപ്പൊയില്‍: നടപടിയെടുക്കാതെ അധികൃതര്‍
ഏച്ചൂര്‍: മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലെ പ്രധാന സ്റ്റോപ്പായ വട്ടപ്പൊയില്‍ അപകടഭീഷണിയില്‍. രാവിലെയും വൈകുന്നേരവും ബസുകളും മറ്റുവാഹനങ്ങളും ഇതിലൂടെ അമിതവേഗതയിലൂടെയാണ് ഓടുന്നത്.
കണ്ണൂര്‍ ഭാഗത്തേക്ക് കുത്തനെയിറങ്ങുന്ന ഈ ഭാഗത്തെ വളവിലൂടെ അമിതവേഗതയില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന അവസ്ഥയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതു കാരണം വട്ടപ്പൊയില്‍ ടൗണില്‍ നിരവധിയാളുകളാണ് അപകടത്തില്‍പെടുന്നത്. മഴക്കാലമായതിനാല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇതുകാരണം ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. വട്ടപ്പൊയില്‍ ബസ് സ്റ്റോപ്പിനു എതിര്‍വശത്ത് പള്ളിയും അതിനോടനുബന്ധിച്ച് ഒരു മദ്‌റസയും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്‌റസയിലേക്ക് നിരവധി വിദ്യാര്‍ഥികളാണ് വന്നുപോകുന്നത്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ വിദ്യാര്‍ഥികളുടെ ജീവനു തന്നെ ഭീഷണിയാണ്. റോഡില്‍ ഹംപോ, സിഗ്‌നല്‍ ബോര്‍ഡോ, സീബ്രാലൈനോഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതുകാരണം രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. വട്ടപ്പൊയിലില്‍ ഗതാഗതക്രമീകരണങ്ങള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് വട്ടപ്പൊയില്‍ എസ്.കെ.എസ്.എസ്.എഫ് ശാഖ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."