HOME
DETAILS

ഇന്ത്യയുടെ പൗരത്വം ഞങ്ങള്‍ക്കാവശ്യമില്ല- പൗരത്വ ഭേദഗതി നിയമത്തെ തള്ളി പാകിസ്താനിലെ ഹിന്ദുക്കള്‍

  
backup
December 18 2019 | 03:12 AM

national-pakistani-hindus-reject-indias-offer-for-citizenship-18-12-2019

കറാച്ചി: ഇന്ത്യയിലെ പൗരത്വം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തുറന്നടിച്ച് പാകിസ്താനിലെ ഹിന്ദുക്കള്‍.

'ഇന്ത്യ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പാകിസ്താനിലെ ഹിന്ദു സമൂഹം ഐക്യകണ്‌ഠേന തള്ളിക്കളയുന്നു'- ഹിന്ദു കൗണ്‍സില്‍ രക്ഷാകര്‍ത്താവ് രാജ അസര്‍ മംഗ്ലാനി പറഞ്ഞു. ഇത് പാക് ഹിന്ദുക്കളില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള സന്ദേശമാണ്. ഒരു ശരിയായ ഹിന്ദു ഈ നിയമത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇത് മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനയാണ്. ഞങ്ങളിതിനെ നിരുപാധികം നിരസിക്കുന്നു'- പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധി വ്യക്തമാക്കി. ഒട്ടും നീതിപൂര്‍വ്വമല്ലാത്ത ഇത്തരം നടപടികളിലൂടെ രാജ്യത്തെ ആളുകളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനാണ് മോദി ആഗ്രഹിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.


പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago