മുണ്ടയോട്-കടവ് കോളനികളിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തും
കൂത്തുപറമ്പ്: കണ്ണവം ഇളമാങ്കല് കോളനിയിലേക്ക് റോഡ് നിര്‍മാണത്തിന് നടപടികളായതിനു പിന്നാലെ മുണ്ടയോട്, കടവ് കോളനികളിലെ യാത്രാദുരിതത്തിനും പരിഹാരമാവുന്നു.
മുല്ലപ്പള്ളി രാമചന്ദന്‍ എം.പിയുടെ ഫണ്ടും പാട്യം പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലുള്പ്പെടുത്തിയുമാണ് ഈ കോളനികളിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തുന്നത്. പാട്യം ഗ്രാമപഞ്ചായത്തിലെ മുണ്ടയോട്, കടവ്, ഇളമാങ്കല് കോളനികളില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് കൃഷി ഭൂമിയുമുണ്ട്. എന്നാല്‍ കോളനിയിലേക്ക് യാത്രാ സൗകര്യമില്ലാത്തത് ഇവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ ഫണ്ടില്‍ നിന്നു അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയും പാട്യം പഞ്ചായത്തിന്റെ ഫണ്ടായ ഇരുപത് ലക്ഷം രൂപയും ഉപയോഗിച്ചാണ് മുണ്ടയോട് കോളനി റോഡ് ടാറിങ് നടത്തുക. ഈ റോഡില്‍ നിന്നു കടവ് കോളനിയിലേക്കുള്ള റോഡിന്റെ ഇരുന്നൂറ് മീറ്റര്‍ ദൂരം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യും. എഴുലക്ഷം രൂപയാണ് ഇതിനായി ചെലവിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."