'എഴുന്നേറ്റ് നില്‍ക്കൂ ഫാസിസത്തോട് നോ പറയൂ'- പൗരത്വ നിയമത്തില്‍ സംഘ് ശക്തികള്‍ക്കെതിരെ തുറന്നടിച്ച് വീണ്ടും സിദ്ധാര്‍ഥ്
ചെന്നൈ: പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും അദ്ദേഹം ട്വീറ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നു.
'ആദ്യം അവര്‍ മുസ്‌ലിങ്ങളെ ഒഴിവാക്കും. പിന്നീട് ക്രിസ്ത്യാനികളെ, പിന്നീട് മറ്റു മതസ്ഥരെ. അതിനുശേഷം അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്കരിക്കും. ശേഷം പതുക്കെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും.
വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു മാര്‍ഗം കണ്ടുപിടിക്കും. വിദ്വേഷത്തിനായി അവര്‍ എപ്പോഴും ഒരു വഴി കണ്ടുപിടിക്കും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ.' അദ്ദേഹം ട്വീറ്റ് ചെയ്തു.
എത്രയാളുകള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച്, നമ്മുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനെ കുറിച്ച്, വഞ്ചനയെ കുറിച്ച്, നിഷേധങ്ങളെ കുറിച്ച് സംസാരിക്കുമെന്ന് നോക്കാം. ഇതാണ് ഫാസിസ്റ്റുകളുടെ മാര്‍ഗം. ജാഗ്രതയോടെയിരിക്കുക. ഫാസിസത്തനെതിരെ എഴുനേറ്റ് നില്‍ക്കുക. ശരിയായതിനു വേണ്ടി പോരാടുക- അദ്ദേഹം വീണ്ടും കുറിക്കുന്നു.
എല്ലാ നിഷ്ഠുരപ്രവൃത്തികളും നമ്മള്‍ ഹിന്ദുക്കളുടെ പേരിലാണ് ചെയ്യുന്നത്. ഒരു നല്ല, അഭിമാനിയായ ഹിന്ദു ആവുക. ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ പേരില്‍ ചെയ്യാന്‍ അവരെ അനുവദിക്കരുത്. അവര്‍ നമുക്ക് വേണ്ടിയല്ല സംസാരിക്കുന്നത്. ഭിന്നിപ്പിക്കുക എന്ന അവരുടെ അജണ്ടക്കു വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ നമ്മെ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. നമുക്ക് നമ്മുടെ ചരിത്രമറിയാം. എഴുന്നേറ്റ് നില്‍ക്കൂ. ഫാസിസത്തോട് നോ പറയൂ- ഇതാണ് അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.
നിശബ്ദമാകുന്നത് യോജിക്കുന്നു എന്നതിന് തുല്യമാണെന്നും നമ്മളെ നിശബ്ദരാക്കാന്‍ ഒരാളെയും അനുവദിക്കരുതെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സി.എ.ബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളുപയോഗിച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊല.സ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യത്തെമ്പാടും പ്രതിഷേധം ശക്തിപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."