സഊദിയിൽ യൂണിവേഴ്‌സിറ്റി മതിൽ തകർന്നു വിദേശിയടക്കം രണ്ടു പേർ മരിച്ചു
റിയാദ്: സഊദി തലസ്ഥാന നഗരിയിൽ അൽ മആരിഫ സർവ്വകലാശാലയുടെ ചുറ്റുമതിൽ തകർന്നു രണ്ടു പേർ മരിച്ചു. സംഭവത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ വിദേശിയാണെന്നു സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പരിക്കേറ്റവരിൽ പത്ത് പേർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായി സിവിൽ ഡിഫൻസ് റിയാദ് പ്രവിശ്യ വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ചൊവാഴ്ച്ച ഉച്ചയോടടുത്താണ് അപകടം നടന്നത്. സർവ്വകലാശാലയുടെ ചുറ്റുമതിലും പാർക്കിങ് കേന്ദ്രവും തകർന്ന് വീണാണ് അപകടം. ഉടനെയെത്തിയ സിവിൽ ഡിഫൻസ് സേനയാണ് തിരച്ചിലിനു ശേഷമാണ് ഇവരെ കണ്ടെത്തുത്തത്.
അപകടത്തിൽ മരിച്ചയാൾ പ്രദേശവാസിയാണ്. സംഭവം അറിഞ്ഞയുടൻ 16 അംഗ അടിയന്തിര ടീമിനെ സ്ഥലത്തേക്കയച്ചതായി സഊദി റെഡ് ക്രസന്റ് അറിയിച്ചു. പൊളിഞ്ഞുവീണ കൂറ്റൻ സീലിങ് ഉയർത്തുന്നതിനു വേണ്ടിയും പ്രദേശത്തെ മറ്റു വസ്‌തുക്കൾ നീക്കുന്നതിന് വേണ്ടിയും കൂറ്റൻ ക്രയിൻ സ്ഥലത്തെത്തിയതായി അൽ ഇഖ്‌ബാരിയ ചാനൽ റിപ്പോർട്ട് ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."