HOME
DETAILS

കയ്യടക്കി, കിരീടം ആരുടെ തലയില്‍; മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍

  
backup
December 12 2018 | 05:12 AM

national-12-12-18-congress-parliamentary-meeting-12434

ന്യൂഡല്‍ഹി: ബി.ജെ.പി കോട്ടകളെ തകര്‍ത്ത് വെന്നിക്കൊടി നാട്ടിയ സംസ്ഥാനങ്ങളെ ഇനി ആര് നയിക്കുമെന്നാണ് രാജ്യം നോക്കുന്നത്. മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിനായി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഇതിനായി മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടി എ.ഐ.സി.സി നിരീക്ഷകരെ തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ കെ.സി വേണുഗോപാല്‍
മധ്യപ്രദേശില്‍ എ.കെ ആന്റണി ഛത്തിസ്ഗഢില്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ എന്നിവരാണ് നിരീക്ഷകര്‍.

അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും പേരുകളാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. ഇരുവരുടേയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എം.എല്‍.എമാരുടെയും പ്രവര്‍ത്തകരുടെയും വികാരം ഉള്‍ക്കൊണ്ടുകൊണ്ടാകും പുതിയ നേതാവിനെ തെരഞ്ഞെടുക്കുക. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ എ.ഐ.സി.സി നിരീക്ഷകന്‍ കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ തുടരുകയാണ്. വൈകിട്ടോടെ മുഖ്യമന്ത്രി ആരെന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


നേതൃത്വത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് സാധ്യതാ പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എസ് സിംഗ്‌ദേവ് ഇന്നലെ പ്രതികരിച്ചത്. പി.സി.സി അധ്യക്ഷന്‍ ഭൂപേഷ് ബഗേല്‍, പ്രവര്‍ത്തക സമിതി അംഗം തമര്‍ധ്വജ് സാഹു, ടിഎസ് സിംഗ് ദേവ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.


അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്. അതേസമയം, ഗോവ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പാര്‍ട്ടി നടത്തിയിരുന്നു. വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ നടത്തിയ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് അനുകൂല തരംഗം മധ്യപ്രദേശില്‍ ആഞ്ഞുവീശിയില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എസ്.പിയുടേയും ബി.എസ്.പിയുടേയും ഒപ്പം രണ്ട് സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്.

കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം കമല്‍നാഥിനാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക രാഹുല്‍ ഗാന്ധിയാവും എന്നതിനാല്‍ രാഹുലിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago