HOME
DETAILS
MAL
ഇത് ജനാധിപത്യോമോ അതോ ഫാസിസ്റ്റ് സ്വേച്ഛാധിപത്യമോ?: രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണത്തില്‍ സി.പി.ഐ
backup
August 04 2017 | 14:08 PM
ന്യൂഡല്‍ഹി: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായുണ്ടായ ആക്രമണത്തെ അപലപിച്ച് സി.പി.ഐ രംഗത്ത്. കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കൂടുതല്‍ ബഹുമാനം വേണമെന്നും സി.പി.ഐ നേതാവ് ഡി രാജ പറഞ്ഞു.
''എങ്ങനെയാണ് ഇങ്ങനെയൊരു ആക്രമണം നടത്താനാവുന്നത്? ഇത് ജനാധിപത്യമാണോ അതോ ഫാസിസ്റ്റ് സ്വേച്ഛാധിപത്യമോ?''- രാജ ചോദിച്ചു.
ആക്രമണത്തിന് ഉത്തരവാദിത്തം ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്കു നേരെ ആക്രമണമുണ്ടായത്. സിമന്റ് കട്ട എറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. കല്ലേറില്‍ കാറിന്റെ ചില്ലും തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."