മരിച്ചാലും വേണം ആധാര്‍; മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: മരണം റജിസ്റ്റര്‍ ചെയ്യാനും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മരിച്ചയാളെക്കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി.
ജമ്മു കശ്മീര്‍, അസം, മേഘാലയ എന്നിവയയൊഴികെയുളള സംസ്ഥാനങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസാണ് പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാനങ്ങളെ അറിയിച്ചത്. മരിച്ച വ്യക്തികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നുമാണ് കരുതുന്നത്.
മുമ്പ് മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മരിച്ചയാളുമായി ബന്ധപ്പെട്ട നിരവധി തിരിച്ചറിയില്‍ രേഖകള്‍ ഹാജരാക്കേണ്ടിയിരുന്നു. പുതിയ നടപടിയോടെ ഇത് ഇല്ലാതാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."