കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടത്; കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് മുസ്‌ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നിന്ന് ഇന്ന് കേള്‍ക്കേണ്ടി വന്ന വാര്‍ത്ത ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവിന് പോലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന സംസ്ഥാനമല്ലാതായിരിക്കുന്നു മോദിയുടെ ഗുജറാത്തും ഇന്ത്യയും. രാഹുല്‍ ഗാന്ധിക്ക് നേരെ ഇന്ന് നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണ്.
കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടത്. നരേന്ദ്ര മോദിക്ക് ജയ് വിളിച്ചാണ് അക്രമികള്‍ കല്ലെറിഞ്ഞതത്രെ. ഭരണപരാജയം വേട്ടയാടുമ്പോള്‍ ഏകാധിപതികള്‍ എതിരാളികളെ തെരുവില്‍ നേരിടാറുണ്ട്. പക്ഷേ ഇന്ത്യ പോലുള്ളൊരു ജനാധിപത്യ രാജ്യത്തും ആ മാര്‍ഗം സ്വീകരിക്കുന്നവരുണ്ടെന്നത് ലജ്ജാകരമാണ്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ഇത്തരം വേലകളെങ്കില്‍ അത് കണ്ട് പിന്തിരിയില്ലെന്ന രാഹുല്‍ജിയുടെ പ്രതികരണം രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."