കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസത്തിലൂടെ പുറത്തായി
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള ജനകീയ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റ് ആശ ജിഫ്രിക്കെതിരെ സി.പി.എം നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിലെ ആറ് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ജനകീയ മുന്നണിക്ക് എട്ട് അംഗങ്ങളും യു.ഡി.എഫിന് നാല് അംഗങ്ങളും, ബി.ജെ.പിക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്.
ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊണ്ട് വന്ന അവിശ്വാസത്തെ ജനകീയ മുന്നണിയിലെ ചില അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെയാണ് ആശ ജിഫ്രി പ്രസിഡന്റായത്.
ഇവര്‍ക്കെതിരെയാണ് വീണ്ടും ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രേമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയം ഇന്നലെ വോട്ടിനിട്ടപ്പോള്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗവും നിലവിലെ വൈസ്പ്രസിഡന്റുമായ സുജിത് ബേബി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."