പരിശോധനകള്‍ പ്രഹസനം; പായിപ്ര മേഖലയില്‍ മയക്കുമരുന്ന് വില്‍പന തകൃതി
മൂവാറ്റുപുഴ: പരിശോധനകള്‍ പ്രഹസനമായതോടെ പായിപ്ര പഞ്ചായത്തില്‍ മയക്കുമരുന്നിന്റെയും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന തകൃതി. മയക്കുമരുന്നിന്റെ പ്രധാന പിപണന കേന്ദ്രമായി മാറിയിരിക്കുകയാണ് പായിപ്ര പഞ്ചായത്ത്. പളളിച്ചിറങ്ങര കോളജ് പരിസരം, ചാരപ്പാട്, കൊള്ളിമല, എസ്റ്റേറ്റ് പടി, ഏനാലിക്കുന്ന്, മൂങ്ങാച്ചാല്‍ റോഡ്, പായിപ്ര സൊസൈറ്റിപടി, കാവുംപടി, മൈക്രോ ജങ്ഷന്‍, ബീവിപടി, മടവൂര്‍, പേഴയ്ക്കാപ്പിളളി, നിരപ്പ്, മുളവൂര്‍, ആട്ടായം, പെരുമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പന നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. ഹാന്‍സ് പോലുള്ള വീര്യം കൂടിയ പുകയില ഉല്‍പ്പന്നങ്ങള്‍ പെട്ടികടകളില്‍ പോലും സുലഭമായി വിറ്റഴിക്കുകയാണ്. ആവശ്യക്കാര്‍ കടയിലെത്തിയാല്‍ കോട് ഭാഷയിലും, ആംഗ്യഭാഷയിലുമാണ് സാധനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് മനസിലാക്കിയ കടയുടമ രഹസ്യമായി പാക്കറ്റുകള്‍ നല്‍കുന്നു. പായിപ്ര പഞ്ചായത്തിലെ ചെറുകിട കടകളിലെല്ലാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണെന്നുള്ള വിവരം എക്‌സൈസ് അധികൃതര്‍ക്കും അറിവുള്ളതാണ്. കടകളില്‍ രഹസ്യമായി സൂക്ഷിച്ച് ആവശ്യക്കാര്‍ക്കുമാത്രം നല്‍കുന്നതിനാല്‍ എക്‌സൈസിന് ഇത് കണ്ടെത്തുവാന്‍ ഏറെ പണിപ്പെടേണ്ടിവരും. സമയാസമയങ്ങളില്‍ നിരോധിത പുകയിലഉല്പന്നങ്ങളും മയക്കുമരുന്നും കടകളില്‍ രഹസ്യമായി എത്തിച്ചുനല്‍കുന്ന മാഫിയ സംഘവും പഞ്ചായത്തില്‍ തന്നെയുള്ളവരായതിനാല്‍ അതീവ രഹസ്യമായി സാധനങ്ങള്‍ എത്തിച്ചുനല്‍കുവാന്‍ കഴിയുന്നു. നിരവധി പ്ലൈവുഡ് കമ്പനികളും ഇതര കമ്പനികളും പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി താമസിക്കുന്നു. കുറഞ്ഞ ചെലവില്‍ അതിവേഗം ലഹരി നല്‍കുന്ന ലഹരി കലര്‍ന്ന പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഇന്‍ജക്ഷനിലൂടെ ലഹരിയുടെ ലോകത്ത് എത്തിചേരുന്ന കുത്തിവയ്പിനുളള മരുന്നും, സൂചി, സ്രിഞ്ച് എന്നിവയുമായിട്ടാണ് മയക്കുമരുന്ന് വില്പനക്കായി സംഘം ചിലയിടങ്ങളില്‍ എത്തിചേരുന്നത്. ലഹരിയുടെ ഏകജാലകം ഒരുക്കുന്ന സംഘങ്ങള്‍ പോലും പായിപ്ര പഞ്ചായത്തില്‍ സജീവമാണ്. നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടിട്ടും എക്‌സൈസിന്റെ ഭാഗത്തുനിന്നുംഗൗരവമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഓട്ടോറിക്ഷയിലും, സ്‌ക്കൂട്ടറിലും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസ് വിജിലന്‍സ് വിഭാഗം മുന്നറിപ്പ് നല്‍കിയെങ്കിലും ഇക്കൂട്ടരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, വിനോദ കേന്ദ്രള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ എന്നിവിടങ്ങളിലൊക്കെ ലഹരി വ്യാപാരം കൊഴുക്കുകയാണ്. ഹാന്‍സ് വില്പന നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കടകളില്‍ രഹസ്യമായി വില്‍പ്പന നടത്തുന്നുണ്ട്. ഇത് ഇല്ലാതാക്കുവാന്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."