ഭിന്നശേഷി പഠനത്തിന് പി.ജി കോഴ്‌സ് ആരംഭിക്കും: പ്രൊഫ. സാബു തോമസ്
ഏറ്റുമാനൂര്‍: എം.ജി സര്‍വകലാശാലയില്‍ ഭിന്നശേഷി പഠനഗവേഷണങ്ങള്‍ നടത്തുന്നതിനായി റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2019 അക്കാദമിക വര്‍ഷം മുതല്‍ പുതിയ പി.ജി പ്രോഗ്രാം ആരംഭിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. എം.എ സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റീസ് (എം.എ.എസ്.ഡബ്ല്യു.ഡി) എന്ന മാസ്റ്റര്‍ പ്രോഗ്രാം സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിലാണ് ആരംഭിക്കുന്നത്. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ കരിക്കുലം ശില്‍പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സമൂഹത്തില്‍ ശാസ്ത്രീയമായ രീതിയില്‍ വിദ്യാഭ്യാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പുതുതലമുറയെ പ്രാപ്തമാക്കുന്നതാണ് പി.ജി പ്രോഗ്രാമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫ. ശ്രീലത ജുവ, അസിസ്റ്റന്റ് പ്രൊഫ. ഡോ. മനോജ് ജോസഫ്. മാന്നാനം കെ.ഇ. കോളജ് സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി ജെസ്സി ജോണ്‍, റിഹേബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എം. അരുണ്‍, രാജീവന്‍ കോളിയോട്ട്, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് മേധാവി പ്രൊഫ. രാജീവ് കുമാര്‍, ബിഹേവിയറല്‍ സയന്‍സസ് ഫാക്കല്‍ട്ടി ഡീന്‍ പ്രൊഫ. പി.എസ്. സുകുമാരന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.എം മുസ്തഫ, അസിസ്റ്റന്റ് പ്രൊഫ. ഇ. രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."