ഓണം-ബക്രീദ് ഖാദി മേള: ജില്ലാതല ഉദ്ഘാടനം ഇന്ന്
തൊടുപുഴ: ഓണം-ബക്രീദ് ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് തൊടുപുഴയില്‍ നടത്തും. വൈകിട്ട ് നാലിന് തൊടുപുഴ ഈസ്റ്റേണ്‍ ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ആദ്യവില്പന നടത്തും.
വ്യവസായ സംരംഭകര്‍ക്കുള്ള സബ്സിഡി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിക്കും.
മേളയോടനുബന്ധിച്ചുള്ള സ്വര്‍ണനാണയ പദ്ധതിയുടെ ഭാഗമായി ഒന്നാം സമ്മാനമായി ഒരാള്‍ക്ക് 10പവനന് സ്വര്‍ണനാണയവും രണ്ടാം സമ്മാനമായി രണ്ട് പേര്‍ക്ക് അഞ്ച് പവന് സ്വര്‍ണനാണയവും മൂന്നാം സമ്മാനമായി ഒരോ ജില്ലയിലും രണ്ടുപേര്‍ക്കുവീതം ഒരു പവന് സ്വര്‍ണനാണയവും നല്‍കും. കൂടാതെ ജില്ലയില്‍ ആഴ്ചതോറും നറുക്കെടുപ്പിലൂടെ 4000രൂപ വിലയുള്ള സില്‍ക്ക് സാരി സമ്മാനമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."