പൗരത്വ ബില്‍: സംസ്ഥാനത്ത് ഇനിയും സംയുക്ത സമരങ്ങള്‍ വേണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംയുക്ത സമരവുമായി ബന്ധപ്പെട്ട് ആലോചന നടന്നില്ലെന്ന വിമര്‍ശനത്തിനിടെ വിഷയത്തില്‍ സ്ഥാനത്ത് ഇനിയും സംയുക്ത സമരങ്ങള്‍ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. സംയുക്ത സമരത്തിനെതിരായ വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടെന്നു പറഞ്ഞ അദ്ദേഹം രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ മാറ്റിവയ്ക്കേണ്ട സമയമാണിതെന്നും ഓര്‍മിപ്പിച്ചു. അതു ബോധപൂര്‍വമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം കഴിഞ്ഞ ദിവസമാണ് നടന്നത്. കേന്ദ്ര നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയെന്ന അപൂര്‍വത കൂടി സമരത്തിനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മുന്നണിയില്‍ കൂടിയാലോചിക്കാതെയാണ് സമരം നടത്തിയതെന്ന വിമര്‍ശനം യു.ഡി.എഫില്‍ ഉയരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."