ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നുകൂടരുത്: മന്ത്രി കെ.ടി ജലീല്‍
കോട്ടയം: നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുനല്‍കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.
പാറത്തോട് പഞ്ചായത്ത് ഓഫിസ് സമുച്ചയം രണ്ടാം നിലയുടെയും പഞ്ചായത്തിലെ ജലനിധി രണ്ടാം ഘട്ടത്തിന്റെയും ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള സിം കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത 70000 വീടുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി വരുന്ന സാഹചര്യത്തില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. പരാതികളും ആക്ഷേപങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തണം. അടുത്ത വര്‍ഷം 90000 ക്ലേശ കുടുംബങ്ങളെ സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ പെടുത്തി വീടുകള്‍ നല്‍കും. ലൈഫ് പദ്ധതി പ്രകാരം നാലു ലക്ഷം രൂപയാണ് ഒരു ഭവനത്തിന് നിര്‍മാണച്ചെലവായി നിശ്ചയിച്ചിട്ടുള്ളത്.
പല സ്‌കീമുകളില്‍ പണി പൂര്‍ത്തിയായിട്ടില്ലാത്ത വീടുകള്‍ക്ക് ഇതുവരെ നല്‍കിയ തുക കഴിച്ച് ബാക്കി തുക നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ മാത്രമേ നാടിന്റെ വികസനം സാദ്ധ്യമാകുകയുള്ളു.
13ാം പഞ്ചവത്സര പദ്ധതി നാടിന്റെ വികസനത്തില്‍ നാഴികക്കല്ലാകും. സാധാരണ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് മിക്ക പഞ്ചായത്തുകളും പദ്ധതി അംഗീകാരം നേടുന്നത്. ഈ സ്ഥിതിയ്ക്ക് മാറ്റം വന്നുതുടങ്ങി.
ഈ വര്‍ഷം മെയ് 31നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നേടണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതിരുന്ന രണ്ടു പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തു.
ഭേദഗതികള്‍ ആവശ്യമായവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 15 നുശേഷം സമയം നീട്ടില്ല എന്ന ഉത്തരവു പാലിച്ച് എല്ലാ പഞ്ചായത്തുകളും പദ്ധതികള്‍ക്ക് അംഗീകാരം നേടി.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ശരാശരി 12 ശതമാനം പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് വെറും മൂന്നു ശതമാനം മാത്രമായിരുന്നു.
മാര്‍ച്ച് മാസം തുടങ്ങുമ്പോള്‍ 85 ശതമാനം പദ്ധതി നിര്‍വഹണം പൂര്‍ത്തിയായിരിക്കണം എന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ അഴിമതി അവസാനിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികള്‍ ഉചിതമായി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം.
ഒരു ആവശ്യത്തിന് രണ്ടിലേറെ തവണ ഓഫിസ് കയറിയിറങ്ങേണ്ടി വന്നാല്‍ വിവരം വെള്ളക്കടലാസില്‍ രേഖപ്പെടുത്തി പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ജനപ്രതിനിധികള്‍, ഓഡിറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘം എല്ലാ മാസവും ഇത് പരിശോധിച്ച് നടപടി കൈക്കൊള്ളും.
ഉദ്യോഗസ്ഥരുടെ നല്ല പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ രേഖപ്പെടുത്താം മന്ത്രി പറഞ്ഞു. ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള സിം കാര്‍ഡുകളുടെ വിതരണോദ്ഘാടനം ബി.എസ്.എന്‍.എല്‍ കോട്ടയം ജനറല്‍ മാനേജര്‍ സാജു ജോര്‍ജില്‍ നിന്ന് ഏറ്റുവാങ്ങി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജ്യോത്സ്‌നാമോള്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.
പഞ്ചായത്ത് ഓഫിസ് കെട്ടിട നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും പ്ലസ് ടു, എസ്.എസ.്എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അദ്ദേഹം ആദരിച്ചു.പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എം. ഹനീഫ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷൈജു വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍.ജെ. കുര്യാക്കോസ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."