സ്‌നേഹസ്പര്‍ശം പുരസ്‌കാരം പത്മശ്രീ ഡോ. യൂസഫലിക്ക്
മാന്നാര്‍: നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കായി ആരംഭിച്ച സ്‌നേഹസ്പര്‍ശം പദ്ധതിയുടെ പുരസ്‌കാരം പത്മശ്രീ ഡോ: യൂസഫലി എം.എ യ്ക്ക് നല്‍കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതിയുടെ ഭാഗമായി ആരംഭിച്ചതാണ് ഈ പദ്ധതി.15 ന് 3 ന് പരുമല മിഷന്‍ ആശുപത്രിയില്‍ നടക്കുന്ന സമ്മേളനം മുന്‍ മന്ത്രി മാത്യു ടി.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ കേരളത്തിന്റെ വാനമ്പാടി പത്മശ്രീ ഡോ: കെ.എസ്.ചിത്രയുടെ മകളുടെ പേരിലുള്ള നന്ദന കീമോതെറാപ്പി വാര്‍ഡിന്റെ ഉദ്ഘാടനം യൂസഫലി നിര്‍വ്വഹിക്കും. വിശിഷ്ടാതിഥികള്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഫാ: എം.സി. കുര്യാക്കോസ്, ഫാ: എം.സി.പൗ ലോസ്, യോഹന്നാന്‍ ഈശോ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."