HOME
DETAILS
MAL
പൗരത്വ നിയമം: സര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന് കുമ്മനം
backup
December 18 2019 | 18:12 PM
കൊച്ചി: ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പിലാക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്. ശബരിമലയില്‍ ആചാരം സംരക്ഷിക്കാനായി ജനങ്ങള്‍ പ്രക്ഷോഭം നയിച്ചപ്പോള്‍ അമ്പതിനായിരം പേര്‍ക്കെതിരെ കള്ളക്കേസെടുത്തിരുന്നു. എന്നാലിന്ന് അക്രമങ്ങള്‍ നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തുവെന്ന് കുമ്മനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."