HOME
DETAILS

ഓരുവെള്ള ഭീഷണി; നെല്‍കര്‍ഷകര്‍ ആശങ്കയില്‍

  
backup
December 12 2018 | 06:12 AM

%e0%b4%93%e0%b4%b0%e0%b5%81%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%8d

ഹരിപ്പാട്: ഓരുവെള്ള ഭീഷണി നെല്‍കര്‍ഷകരെ ആശങ്കയിലാക്കി. പുഞ്ചക്കൃഷിയിറക്കിയ കരിനില കര്‍ഷകരാണ് ആശങ്കയിലായത്. കുട്ടനാടന്‍ നെല്ലറയുടെ ഭാഗമായ കരിനിലങ്ങളിലും പുഞ്ചനിലങ്ങളിലുമായി ഇരുപതിനായിരത്തിലധികം ഹെക്ടറോളം വരുന്ന പുഞ്ചക്കൃഷിയാണ് ഓരുവെള്ളഭീഷണി നേരിടുന്നത്.
പുറക്കാട്, അമ്പലപ്പുഴ, തകഴി, കരുവാറ്റ, ചെറുതന, വീയപുരം, പളളിപ്പാട്, ചെന്നിത്തല, തൃപ്പെരുന്തുറ തുടങ്ങിയ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരങ്ങളിലാണ് ഓരുവെള്ള ഭീഷണിയുള്ളത്. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകളുടെ വിടവിലൂടെയും തൃക്കുന്നപ്പുഴ ചീപ്പ് വഴിയും കയറുന്ന ഓരു വെള്ളമാണ് പല്ലനയാര്‍, ടി.എസ് കനാല്‍, ലീഡിംഗ് ചാനല്‍, പമ്പ, അച്ചന്‍കോവിലാറുകള്‍ വഴി പാടശേഖരങ്ങളിലെത്തുന്നത്. ഓരുമുട്ടുകള്‍ സ്ഥാപിക്കാത്ത തോടുകളിലൂടെയും മറ്റ് ജലാശയങ്ങളിലൂടേയും ഓരുവെള്ളം കയറുന്നുണ്ട്. ആറ്റിലെ വെള്ളത്തില്‍ ഉപ്പിന്റെ രുചി വന്നതോടെ കര്‍ഷകര്‍ പാടശേഖരത്തേക്ക് വെള്ളം കയറ്റാതെ പുറംബണ്ട് കെട്ടി തടഞ്ഞിരിക്കുകയാണ്.  ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് തോട്ടപ്പള്ളി പൊഴി പൂര്‍ണമായും അടയാത്തതാണ്. കഴിഞ്ഞ ദിവസംമുതല്‍ കര്‍ഷകര്‍ തന്നെ മണല്‍ചാക്ക് അടുക്കി പൊഴി അടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. മുന്‍ കാലങ്ങളില്‍ പ്രളയവും കാലവര്‍ഷ ഭീഷണിയും തടയാന്‍ ഇരുപത് മീറ്റര്‍ വീതിയില്‍ മാത്രമാണ് പൊഴി മുറിച്ചിരുന്നെങ്കില്‍ കഴിഞ്ഞ മഹാപ്രളയകാലത്ത് ഇരുന്നൂറ് മീറ്ററിനുമേല്‍ വീതിയിലാണ് പൊഴി മുറിക്കേണ്ടി വന്നത് .ഈ പൊഴി പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ കുറഞ്ഞത് രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്ന് കര്‍ഷകര്‍പറയുന്നു. ഈ അപകടം മുന്നില്‍ക്കണ്ട് കര്‍ഷകര്‍തന്നെ പൊഴി അടയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 45 മുതല്‍ 75 ദിവസം വരെ പിന്നിട്ട നെല്‍ച്ചെടികളാണ് മേഖലയിലുള്ളത്. ശുദ്ധജലം കയറ്റിയിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ കൃഷിനാശമാണുണ്ടാകുക. മഹാപ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാം കൃഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്ക് വന്‍ ആശ്വസ പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കൃഷിക്കാരെ നിര്‍ബന്ധിച്ച് പുഞ്ചക്കൃഷി ഇറക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാല്‍ നെല്‍ വിത്തും കക്കയും മാത്രമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്. സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും നാമമാത്ര തുക മാത്രമാണ് കൃഷിക്കാരുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചത്. പാടശേഖര സമിതികള്‍ക്ക് വന്‍ തുക കൈമാറിയെങ്കിലും കര്‍ഷകര്‍ക്ക് ഈ തുക കിട്ടുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരു വെള്ളഭീഷണി നേരിടുന്ന പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുകയോ ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുഞ്ചക്കൃഷി തകര്‍ക്കാന്‍ കരിനില മേഖലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago