ഓണക്കൂറില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
കൂത്താട്ടുകുളം: ഓണക്കൂര്‍ നിരപ്പ് ഭാഗങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പൊലിസ് പിടിയില്‍. ഒമ്പതാം ക്ലാസുകാരിയുടെ കഴുത്തില്‍ കത്തിവച്ച് വീട്ടമ്മയുടെ അഞ്ചു പവന്‍ കവര്‍ന്നതുള്‍പ്പെടെയുള്ള കേസുകളില്‍ പെട്ടവരാണ് പിടിയിലായത്.
തേവര്‍ കോളനിയില്‍ നാഗരാജന്‍ സുബ്രഹ്മണ്യന്‍ (27), ഇതേ കോളനിയിലെ നാഗരാജന്‍ വീരപ്പന്‍(30) എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. തമിഴ്‌നാട് ബോഡി നായ്ക്കന്നൂര്‍ സ്വദേശി കുപ്പന്നായിക്കല്‍ കനകരാജി(രാജു 22)നെ പിറവം എസ്.ഐ കെ വിജയന്റ നേതൃത്വത്തിലുള്ള പൊലിസ് സംഘം നേരത്തെ രാജകുമാരിയില്‍ നിന്നും പിടികൂടിയിരുന്നു. ഇയാളുടെ മൊഴി പ്രകാരം പൊലിസ് സംഘം ബോഡി നായ്ക്കന്നൂരില്‍ നാലു ദിവസം തങ്ങിയെങ്കിലും കൂട്ടുപ്രതികള്‍ കേരളത്തിലേക്ക് മുങ്ങിയതായി മനസ്സിലാക്കി. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലോക്കറ്റ് ചെയ്ത പോലീസ് മലപ്പുറം കൊണ്ടോട്ടി മാര്‍ക്കറ്റിനു സമീപം വച്ചാണ് മറ്റു പ്രതികളെ കുടുങ്ങിയത്.
ജൂണ്‍ 30ന് രാത്രി 12 .30 മുതല്‍ പുലര്‍ച്ചെ 2.30 വരെയുള്ള സമയത്താണ് പിറവം മേഖലയില്‍ മോഷണവും മോഷണശ്രമങ്ങളും നടന്നത്. നാഗരാജന്‍ സുബ്രഹ്മണ്യന്‍ അങ്കമാലി, തൃശൂര്‍,വടക്കന്‍ പറവൂര്‍, എന്നി സ്റ്റേഷനുകളി ല്‍ വിവിധ മോഷണങ്ങളില്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷകഴിഞ്ഞിറങ്ങിയിട്ട് രണ്ടുമാസമായിട്ടുള്ളു എന്നും എസ്.ഐ. കെ.വിജയന്‍ പറഞ്ഞു. പ്രതികളെ ഓണക്കൂറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."