HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; ഹരജികള്‍ ഹൈക്കോടതി തള്ളി
backup
December 18 2019 | 18:12 PM
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെയുള്ള ഹരജികള്‍ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കയതിനെതിരെ സംസ്ഥാന സര്‍ക്കാറും കെ.എസ്.ഐ.ഡി.സിയും മറ്റും സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
വിമാനത്താവള സ്വകാര്യവത്കരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല വിമാനത്താവളം പാട്ടത്തിന് നല്‍കാനുള്ള അന്തിമ തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജികള്‍ അപക്വമാണെന്നും വിലയിരുത്തി. തിരുവനന്തപുരം ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."