HOME
DETAILS

കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് തന്നെ കുറ്റപ്പെടുത്തേണ്ട: മന്ത്രി

  
backup
December 18 2019 | 18:12 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4-2

തിരുവനന്തപുരം: ശമ്പളം കൊടുക്കാന്‍പോലും കഴിയാതെ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയുടെയോ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെയോ കാര്യക്ഷമതയെ കുറ്റപ്പെടുത്തേണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്കെല്ലാം കാരണം മന്ത്രിയാണെന്നാരോപിച്ച് ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിക്ക് മാത്രമായി പ്രശ്‌നം പരിഹരിക്കാനാകില്ല. ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി കെ.എസ്.ആര്‍.ടി.സിക്കായി ബജറ്റില്‍ അനുവദിച്ചെങ്കിലും അത് പെന്‍ഷനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുംവേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്.
മറ്റു വകുപ്പുകള്‍ക്ക് കിട്ടുന്നതുപോലുള്ള സഹായം കെ.എസ്.ആര്‍.ടി.സിക്ക് കിട്ടുന്നില്ല.
മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചേര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കാനാണ് ഇടതുമുന്നണി നിര്‍ദേശം.
സാമ്പത്തിക സഹായം സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ഉറപ്പുലഭിക്കാതെ യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
തുടര്‍ച്ചയായി ശമ്പളം മുടങ്ങുകയും ഗഡുക്കളായി ശമ്പളം നല്‍കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago