HOME
DETAILS

സുപ്രിംകോടതി തീരുമാനം പ്രതീക്ഷാനിര്‍ഭരം

  
backup
December 18 2019 | 18:12 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d

ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഇതര രാഷ്ട്രീയപ്പാര്‍ട്ടി സംഘടനകളും വ്യക്തികളും സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിവച്ച് കൊണ്ട് ഇന്നലെ ഉത്തരവായിരിക്കുകയാണ്. 60 ഹരജികളാണ് ഇതുസംബന്ധിച്ച് സുപ്രിം കോടതിയില്‍ ഉള്ളത്. കോടതി നടപടികള്‍ ആരംഭിച്ച ഉടനെ തന്നെ അഭിഭാഷകര്‍ ഒന്നിച്ച് എഴുന്നേറ്റ് വിഷയം അവതരിപ്പിക്കുവാന്‍ തുനിയുകയായിരുന്നു. ഇതില്‍ നിന്നുതന്നെ സുപ്രിം കോടതിക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു എന്നുവേണം കരുതാന്‍. തുടര്‍ന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു. മറ്റു വാദങ്ങളിലേക്കൊന്നും കടക്കാതെ ജനുവരി രണ്ടാം വാരത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത് പ്രതീക്ഷാനിര്‍ഭരമാണ്.
നിയമത്തിന്റെ എല്ലാ വശങ്ങളും വിശദമായി തന്നെ സത്യവാങ്മൂലത്തില്‍ ഉണ്ടായിരിക്കണമെന്നു കോടതി അറ്റോര്‍ണി ജനറലിനോടാവശ്യപ്പെട്ടിട്ടുണ്ട്. കോടതി ശൈത്യകാല അവധിയിലേക്ക് ഇന്നലെ പ്രവേശിക്കുന്നതിനാല്‍ ഇന്നിനി കേസ് കേള്‍ക്കാന്‍ കഴിയില്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ് ജനുവരി 22ലേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇതില്‍നിന്നുതന്നെ കോടതി ഈ കേസ് വിശദമായി കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിക്കാത്തതില്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല.
ബി.ജെ.പി സര്‍ക്കാര്‍ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ പൗരത്വ നിയമഭേദഗതി ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി പെട്ടെന്ന് തന്നെ രാഷ്ട്രപതിയുടെ ഒപ്പും വാങ്ങിക്കുകയായിരുന്നു. എന്‍.ഡി.എക്ക് പുറത്തുള്ള പാര്‍ലമെന്റ് അംഗങ്ങളെ വിലപേശി വാങ്ങിയാണ് രാജ്യസഭയില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയതെങ്കിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് മേലൊപ്പ് ചാര്‍ത്തിയിട്ടുണ്ടെങ്കിലും പൗരത്വ നിയമ ഭേദഗതി ബില്‍ സാങ്കേതികാര്‍ഥത്തില്‍ മാത്രമാണ് നിയമമായിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ അതിനു രൂപമായ ചട്ടങ്ങളും ഉണ്ടാകേണ്ടതുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ അത്തരമൊരു ചട്ടം ഉണ്ടാക്കാത്തതിനാല്‍ നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ ഇല്ല. പ്രാബല്യത്തില്‍ ഇല്ലാത്ത ഒരു നിയമം എങ്ങനെയാണ് സ്റ്റേ ചെയ്യുക എന്ന ഹരജിക്കാരന്റെ അഭിഭാഷകനായി എത്തിയ രാജീവ് ധവാന്റെ പരാമര്‍ശം അര്‍ഥവത്താണ്. അതിനാല്‍ പൗരത്വ നിയമ ഭേദഗതി സുപ്രിം കോടതി സ്റ്റേ ചെയ്യാത്തതില്‍ ആശങ്കപ്പെടേണ്ടതില്ല.
ശൈത്യകാല അവധി കഴിഞ്ഞ് ഈ കേസ് ജനുവരി 22ന് സുപ്രിംകോടതി വീണ്ടും കേള്‍ക്കുന്നു എന്നത് തന്നെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഭരണഘടനാവിരുദ്ധമായ ഈ നിയമം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയപ്പോള്‍ തന്നെ പ്രതിപക്ഷം പറഞ്ഞതാണ് ഈ നിയമം കോടതിയില്‍ പോയാല്‍ നിലനില്‍ക്കില്ല എന്ന്. ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷം ഇല്ലാത്ത ബി.ജെ.പി സര്‍ക്കാര്‍ ചെയ്തുവരുന്നത് ഭരണഘടനാ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുക എന്ന നയമാണ്. ഭരണഘടനയിലെ പതിനാലാം അനുഛേദത്തില്‍ പറയുന്ന എല്ലാ വ്യക്തികളുടെയും തുല്യാവകാശത്തിന്റെ കടയ്ക്കലാണ് ബി.ജെ.പി സര്‍ക്കാര്‍ കത്തിവച്ചിരിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും അത് നിലനില്‍ക്കാന്‍ പോകുന്നില്ല. അതിനാലാണ് ഭരണഘടനാ വിദഗ്ധരും പ്രശസ്ത അഭിഭാഷകരുമായ കപില്‍ സിബലും പി. ചിദംബരവും ഈ നിയമം നിലനില്‍ക്കില്ലെന്നും കോടതിയില്‍ എത്തിയാല്‍ തള്ളിപ്പോകുമെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
ഭരണഘടനാ ലംഘനം പൗരത്വനിയമം ഭേദഗതി ചെയ്തതില്‍ ഉണ്ടോ എന്ന വിശദീകരണം കോടതി വീണ്ടും കേസ് കേള്‍ക്കുമ്പോള്‍ അറ്റോര്‍ണി ജനറല്‍ നല്‍കേണ്ടി വരും. ഭരണഘടനയുടെ സാധുതയെ ചോദ്യം ചെയ്യുന്ന നിയമമാണ് ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കുവാന്‍ കോടതിക്കാവില്ല. അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അറ്റോര്‍ണി ജനറലിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നതും.
പൗരത്വനിയമ ഭേദഗതി ഭരണഘടനാവിരുദ്ധമായതിനാല്‍ തന്നെയാണ് രാജ്യത്തൊട്ടാകെ ഈ നിയമത്തിനെതിരേ പ്രതിഷേധ ജ്വാല അണയാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നതും സര്‍വകലാശാലകളില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ സമരങ്ങള്‍ രാജ്യമൊട്ടാകെ ഇതിനകം വ്യാപിച്ചതും. ഉത്തര ഡല്‍ഹി ഇന്നലെ മുതല്‍ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചതൊന്നും പ്രതിഷേധത്തെ തണുപ്പിച്ചിട്ടില്ല. ജാമിഅ മില്ലിയ്യയിലും പ്രക്ഷോഭം തുടരുന്നു. തമിഴ്‌നാട്ടിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെല്ലാം സമരപാതയിലാണ്. പൗരത്വ നിയമ ഭേദഗതി ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഗവര്‍ണറെ ഇന്നലെ തടഞ്ഞുവയ്ക്കുകയുണ്ടായി. എ.ബി.വി.പിക്കാരുടെ മര്‍ദനങ്ങളെ വകവയ്ക്കാതെയാണ് രാജ്യത്തെമ്പാടുമുള്ള സര്‍വകലാശാല വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളും സമരത്തിനിറങ്ങിയിരിക്കുകയാണ്.
ഈ കരിനിയമം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ ഉടനെ തന്നെ എതിര്‍പ്പുമായി യു.എന്‍.ഒ രംഗത്ത് വന്നിരുന്നു. അമേരിക്കയുള്‍പ്പെടെ ഒട്ടുമിക്ക വിദേശ രാഷ്ട്രങ്ങളും ഈ നിയമത്തെ എതിര്‍ത്തിരുന്നു. അമേരിക്കയിലെ ഹാവഡ് സര്‍വകലാശാലയടക്കമുള്ള വിദേശത്തെ പ്രമുഖ സര്‍വകലാശാലകളൊക്കെയും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് വഴിമരുന്നിട്ടിരിക്കയാണ് ബി.ജെ.പി സര്‍ക്കാര്‍. അതുകൊണ്ടാണ് ഈ നിയമം സുപ്രിംകോടതിയുടെ മുമ്പാകെ വരുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് യു.എന്‍.ഒ പറഞ്ഞത്. ജനുവരി 22ന് സുപ്രിം കോടതി ഈ കേസ് വിചാരണക്ക് എടുക്കുമ്പോള്‍ ഇന്ത്യയിലെ മതേതര ജനത അതുതന്നെയാണ് സുപ്രിം കോടതിയില്‍നിന്നു പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago