മാനവ സംവാദം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി
തൃശൂര്‍: രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ചും നൂറ്റാണ്ടുകളായി രാജ്യം പുലര്‍ത്തിപ്പോന്ന സദാചാര മൂല്യങ്ങളെക്കുറിച്ചും സമീപകാലത്തായി രാജ്യത്തെ പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങളുടെയും നിയമ വ്യാഖ്യാനങ്ങളുടെയും പ്രസക്തിയും പ്രത്യാഘാതങ്ങളെകുറിച്ചുമുള്ള മാനവ സംവാദം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി.
അഡ്വ. ജയശങ്കര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി ബഷീര്‍ ഫൈസി ദേശമംഗലം ഷിബു മീരാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വിവാഹേതര ബന്ധങ്ങള്‍ അനുവദിക്കപ്പെട്ടത് എത്രത്തോളം ശരിയാണ്, സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്, അനവധി മതങ്ങളും ഇസങ്ങളും ജന്മമെടുത്ത നമ്മുടെ രാജ്യത്ത് മാനവികതക്കും ബഹുസ്വരതയും ഭീഷണിയായി മാറുന്ന പ്രവണതകള്‍ എന്തെല്ലാമാണ്, ലിംഗസമത്വം ആണോ ലിംഗനീതി ആണോ വേണ്ടത് തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തിത്വങ്ങള്‍ രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സദാചാര ബോധത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചു. രാജ്യത്തെ നിയമസംവിധാനം പലതരത്തിലുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.
ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യത്തെ നിയമ നിര്‍മാണ സഭകള്‍ക്കും നീതിന്യായ സംവിധാനത്തിനും തുല്യ ഉത്തരവാദിത്തമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പൊതു വേദിയില്‍ നടന്ന സംവേദനം പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."