കെട്ടടങ്ങാതെ മലയാള സര്‍വകലാശാലാ ഭൂമി വിവാദം; വിവാദ ഭൂമി ഏറ്റെടുത്താല്‍ പ്രക്ഷോഭമെന്ന് യു.ഡി.എഫ്
തിരൂര്‍: മലയാള സര്‍വകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനം പണിയാനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് വീണ്ടും ചൂടുപിടുക്കുന്നു.
തിരൂര്‍ മാങ്ങാട്ടിരിയിലെ ഭൂമി സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് വിവാദം. കണ്ടല്‍ക്കാടുകളുള്ള ചതുപ്പുപ്രദേശമുള്ള ഭൂമി സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടിലാണ് യു.ഡി.എഫ്.
എന്നാല്‍ ഇതിനെ പ്രതിരോധിക്കത്തക്ക നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ഇടപെട്ട് നിലപാട് വ്യക്തമാക്കിയിരുന്നു.
മാങ്ങാട്ടിരിയിലെ വിവാദ ഭൂമി ഏറ്റെടുത്താല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം തിരൂരില്‍ വ്യക്തമാക്കിയത്. സര്‍വകലാശാലയ്ക്ക് അനുയോജ്യവും വില കുറഞ്ഞതുമായ ഭൂമി കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സി. മമ്മൂട്ടി എം.എല്‍.എ തന്നെയാണ് തിരൂര്‍ മാങ്ങാട്ടിരിയിലെ ഭൂമി നിര്‍ദേശിച്ചതെന്ന കാരണം ഉന്നയിച്ചാണ് ഭൂമിയേറ്റെടുക്കലിനെ എല്‍.ഡി.എഫ് ന്യായീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."