നിലമ്പൂര്‍ ഗവ. കോളജ്: ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചു
നിലമ്പൂര്‍: ഗവ. കോളജിന് ധനകാര്യവകുപ്പ് അനുമതി നല്കി. ഇതോടെ ഗവ. കോളജ് ആരംഭിക്കുന്നതിനുള്ള പ്രധാന തടസം നീങ്ങി. ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഇന്നലെ ഒപ്പുവച്ചതോടെയാണ് ഗവ. കോളജിനുള്ള അനുമതിയായത്. അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഗവ. കോളജ് ഈ അധ്യായന വര്‍ഷം തന്നെ പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.
ബി.എ മലയാളം, ബി.എസ്.സി ജ്യോഗ്രഫി, ബികോം ഫൈനാന്‍സ് എന്നീ ബിരുദ കോഴ്സുകളാണ് ആദ്യം ആരംഭിക്കുന്നത്. ബി.എക്ക് 40സീറ്റും, മറ്റുരണ്ടു കോഴ്സുകള്‍ക്കും 24 സീറ്റും വീതമാണ് അനുവദിച്ചിരിക്കുന്നത്. പൂക്കോട്ടുംപാടത്ത് താല്‍ക്കാലികമായി കോളജ് ആരംഭിക്കുന്നതിന് അനുവദിച്ച മദ്റസയിലായിരിക്കും ഈ അധ്യായന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുക. സെപ്റ്റംബറോട് കൂടി ക്ലാസുകള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
അടുത്ത അധ്യായന വര്‍ഷത്തില്‍ സ്വന്തം കെട്ടിടത്തില്‍ കോളജ് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ നിലമ്പൂര്‍ ഗവ. കോളജ് പൂക്കോട്ടുംപാടത്ത് തന്നെയായിരിക്കുമെന്നതിന് വ്യക്തതയായി. കോളജുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും എം.എല്‍.എ പറഞ്ഞു.അതേസമയം നിലമ്പൂരില്‍ തന്നെ കോളജ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോളജ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."