HOME
DETAILS

എസ്.കെ.ജെ.എം 60-ാം വാര്‍ഷികം: മുന്നൊരുക്ക ക്യാംപ് നടത്തി

  
backup
December 18, 2019 | 7:27 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%82-60-%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%ae

കോഴിക്കോട് : 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഈ മാസം 27,28,29 തിയതികളില്‍ കൊല്ലം കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പഠന ക്യാംപില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ മുന്നൊരുക്ക ക്യാംപ് നവ്യാനുഭവമായി. വയനാട്, കോഴിക്കോട് ജില്ലകളിലെ അഞ്ഞൂറോളം പ്രതിനിധികളാണ് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാംപില്‍ പങ്കെടുത്തത്.
പി.കെ അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍ അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയാവതരണം നടത്തി. ക്യാംപ് പ്രതിനിധികള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണോദ്ഘാടനം ശാഫി ഫൈസി വയനാടിന് നല്‍കി കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പി. ഹസൈനാര്‍ ഫൈസി ഫറോക്ക് സ്വാഗതവും പി.അബ്ദുറഹ്മാന്‍ ബാവഹാജി കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
പട്ടാമ്പി കളത്തിങ്ങല്‍ ടവറില്‍ നടന്ന പാലക്കാട്, തൃശൂര്‍ ജില്ലാ പ്രതിനിധികള്‍ക്കുള്ള മുന്നൊരുക്ക ക്യാംപില്‍ സി. മുഹമ്മദലി ഫൈസി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കുടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി സ്വാഗതവും റഫീഖ് ചേളാരി നന്ദിയും പറഞ്ഞു.
കോട്ടക്കല്‍ തഅലീമുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടത്തിയ മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധികളുടെ ക്യാംപില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി മൗലവി മലപ്പുറം ഉദ്ഘാടനം ചെയ്തു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസെടുത്തു. അബ്ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും നൗഷാദ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് മലപ്പുറം സുന്നി മഹല്ലില്‍ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിനിധികളുടെ ക്യാംപ് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  12 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  12 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  12 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  12 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  12 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  12 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  12 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  12 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  12 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  12 days ago