മുസ്ലിം നേതാക്കളുടെ ഉച്ചകോടി: പാകിസ്താന് പുറത്ത്
മുസ്ലിംലോകത്തെ വിഭജിക്കുമെന്ന സഊദിയുടെ ആശങ്ക മൂലമാണ് പാകിസ്താനെ പങ്കെടുപ്പിക്കാത്തതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
ഇസ്ലാമാബാദ്: മലേഷ്യ തലസ്ഥാനമായ ക്വലാലംപൂരില്‍ നടക്കുന്ന മുസ്ലിം രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയില്‍ നിന്ന് പാകിസ്താനെ പുറത്താക്കി. മലേഷ്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് യു.എ.ഇയും സഊദിയുമാണ്.
അടുത്ത ചൊവ്വാഴ്ചയാണ് ക്വലാലംപൂരില്‍ നാലുദിന ഉച്ചകോടി തുടങ്ങുന്നത്. മുസ്ലിം രാജ്യങ്ങളുടെ ഭരണാധികാരികളും ബുദ്ധിജീവികളും പണ്ഡിതന്മാരും പങ്കെടുക്കുന്ന ഉച്ചകോടി മുസ്ലിം രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും.
ഒ.ഐ.സിയിലെ 57 മുസ്ലിം രാജ്യങ്ങളെ വിഭജിച്ച് പാകിസ്താന് പുതിയ സഖ്യമുണ്ടാക്കുമോയെന്ന സഊദിയുടെ ആശങ്കയാണിതിനു പിന്നിലെന്ന് ഖുറേഷി പറഞ്ഞു. അതേസമയം ഉച്ചകോടി ഒ.ഐ.സിക്കു ബദലല്ലെന്ന് മലേഷ്യ അറിയിച്ചു. ഒ.ഐ.സിയിലെ അംഗമാണ് പാകിസ്താന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."