മുവാറ്റുപുഴയില്‍ കെ.എസ്.യു പ്രകടനത്തിന് നേരെ എസ്.എഫ്.ഐ അക്രമം
മുവാറ്റുപുഴ: കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കി പ്രകടനം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പേഴക്കാപ്പിള്ളി അറഫാ കോളേജിലും മുവാറ്റുപുഴ നിര്‍മലാ കോളജിലുമാണ് അക്രമമുണ്ടായത്.
അറഫാ കോളജില്‍ സമാധാനപരമായി സമരം നടത്തി പ്രകടനം നടക്കുന്നതിനിടെ കെ.എസ്.യുവിന്റെ പതാക ബലമായി പിടിച്ചെടുത്ത് നശിപ്പിച്ച ശേഷമായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം.
ഗുരുതരമായി പരുക്കേറ്റ അറഫാ കോളജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ സണ്ണിയെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി നിര്‍മ്മലാ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
അറഫാ കോളജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി അജിത്, രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലം എന്നിവരെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
നിര്‍മലാ കോളജിലെ കവാടത്തില്‍ സമരം നടത്തി കൊണ്ടിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരേ പൊലിസ് ലാത്തിവീശി.
സമരത്തിന് നേതൃത്വം നല്കിയ കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി റംഷാദ് റഫീക്കിനെ പൊലിസ് നടുറോഡിലൂടെ വലിച്ചിഴച്ചു. ഇതിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലിസ് ലാത്തി വീശി. നിരവധി വിദ്യര്‍ഥികള്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."