HOME
DETAILS

കടലാക്രമണം രൂക്ഷം

  
backup
August 04 2017 | 18:08 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-2


തുറവൂര്‍: കടല്‍കയറ്റം രൂക്ഷമായതിനാല്‍ പള്ളിത്തോട് തീരത്ത് ബലമുള്ള കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിച്ച് തീരം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി.
35 വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തിയില്‍ പുനര്‍നിര്‍മാണം നടക്കാത്തതുമൂലം ശക്തമായ കടലാക്രമണമാണ് തീരത്ത് അനുഭവിക്കുന്നത്. ഇത്തവണയും പതിവ് തെറ്റാതെ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ ഏക്കര്‍കണക്കിന് കരഭാഗമാണ് വര്‍ഷം തോറും കടലെടുത്തു നശിക്കുന്നത്.
പള്ളിത്തോട് ചാപ്പക്കടവില്‍ മത്സ്യബന്ധന വള്ളങ്ങള്‍ കയറ്റി വയ്ക്കുന്ന കരഭാഗം ഇപ്പോഴും കടല്‍വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ. ഇവിടെ പുലിമുട്ടിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന നൂറുക്കണക്കിന് വീടുകള്‍ ഇപ്പോള്‍ കടലാക്രമണ ഭീഷണിയിലാണ്. കടല്‍ഭിത്തി പേരിന് പോലും ഇല്ലാത്ത സ്ഥലങ്ങള്‍ തീരപ്രദേശങ്ങളില്‍ ധാരാളമുണ്ട്. ഒരോ വര്‍ഷവും കടല്‍ഭിത്തി തകരുമ്പോള്‍ താല്‍ക്കാലിക പ്രതിരോധം സൃഷ്ടിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നു തീരദേശവാസികള്‍ ആരോപിച്ചു.
കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ കടല്‍ ഭിത്തിക്ക് മുകളില്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണല്‍ വാട നിര്‍മിച്ച് താല്‍ക്കാലിക പ്രതിരോധം തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് തീരദേശവാസികള്‍ പറഞ്ഞു.
എന്നാല്‍ കോടികള്‍ മുടക്കി നിര്‍മിക്കുന്ന പ്രതിരോധം ശക്തമായ കടല്‍ക്ഷോഭത്തില്‍ തകര്‍ത്തെറിയുകയാണു.
തീരം സംരക്ഷിക്കാന്‍ ഇനിയെങ്കിലും ബലമുള്ള കടല്‍ ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago