HOME
DETAILS
MAL
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത വായ്പ
backup
August 04 2017 | 18:08 PM
ആലപ്പുഴ: പട്ടികജാതിവര്‍ഗ വികസന കോര്പ്പറേഷന് പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വായ്പ തുക 1,00,000 രൂപ. പ്രായം 18 നും 48 നും മധ്യേ. കുടുംബവാര്‍ഷിക വരുമാനം 4,00,000 രൂപ. വായ്പത്തുക എട്ടു ശതമാനം പലിശ സഹിതം അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. വായ്പയ്ക്ക് കോര്പ്പറേഷന് നിഷ്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യം നല്‍കണം.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ആലപ്പുഴ തിരുമല ജങ്ഷനിലെ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിലുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."