തെര. കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഫലം രണ്ടു മണിക്കൂര്‍ വൈകിയതിനു പിന്നില്‍ ഒരു പാര്‍ട്ടി
രാജ്യത്തെ എല്ലാ ടെലിവിഷന്‍ ചാനലുകളും ന്യൂസ് വെബ്‌പോര്‍ട്ടലുകളും തെരഞ്ഞെടുപ്പ് ഫലം ലൈവായി നല്‍കി. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും മാറിമറിയുന്ന ചിത്രങ്ങളും ഓരോ നിമിഷവും ലൈവായി ടെലകാസ്റ്റ് ചെയ്തപ്പോള്‍ ഒരു വെബ്‌സൈറ്റ് മാത്രം അനങ്ങാതെയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായിരുന്നു ഇത്.
മുന്‍പു നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്ന വെബ്‌സൈറ്റ് നിശ്ചലമായതിനു പിന്നിലുള്ള കാരണമാണ് വിചിത്രമാവുന്നത്. മിസോറമിലെ ഒരു പാര്‍ട്ടിയുടെ പേരാണ് പണി പറ്റിച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Were you wondering why thr Election Commission website was so slow yesterday? The Indian Express has the answer and it's hilarious pic.twitter.com/3cOMkuJ02X
— Mihir Sharma (@mihirssharma) December 12, 2018
People’s Right to Information and Development Implementation Society of Mizoram (PRISM) എന്നാണ് പാര്‍ട്ടിയുടെ പേര്. ഇത് 60 അക്ഷരങ്ങളില്‍ കൂടുതലായതു കൊണ്ട് അപ്‌ഡേഷന്‍ പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിഹാരം കണ്ടെത്തി. തുടര്‍ന്നാണ് അപ്‌ഡേഷന്‍ കൃത്യമായത്.
അഴിമതി വിരുദ്ധ സംഘടന പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."