വിത്തും പൂവും
മഴ പെയ്തു തുടങ്ങുമ്പോഴേക്കും തൊടിയിലും പാടത്തും എത്ര മാത്രം സസ്യങ്ങളാണ് മുളച്ചുപൊങ്ങുന്നത്. ചില വിത്തുകള്‍ അവയുടെ ഘടകങ്ങളും മണ്ണിന് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരും. വേനല്‍ക്കാലത്ത് മണ്ണില്‍ കിടന്നിരുന്ന വിത്തുകളാണ് ഇങ്ങനെ പെട്ടെന്ന് മുളച്ചു പൊങ്ങുന്നത്. ഓരോ ചെടിയുടേയും ആകൃതി, നിറം, മണം, ഫലം തുടങ്ങിയ ഘടകങ്ങളുടെ ഒരു നീണ്ട നിര തന്നെ ഓരോ വിത്തിലും ഉണ്ടാകും.
ചെടികള്‍ക്കനുസരിച്ച് വിത്തുകള്‍ മാറുമെങ്കിലും എല്ലാ വിത്തുകള്‍ക്കും പൊതുവായ ചില സവിശേഷതകളുണ്ട്. വിത്തുകളുടെ ഉള്‍ഭാഗത്തെ പൊതിഞ്ഞു സൂക്ഷിക്കുക എന്ന ധര്‍മം നിര്‍വഹിക്കുന്ന ബീജകവചം എല്ലാ വിത്തിലുമുണ്ടാകും. വിത്തുകളുടെ പുറമേ കാണുന്ന കട്ടിയുള്ള ആവരണമാണിത്.
ഈ ബീജകവചത്തിന്റെ ഒരു ഭാഗത്ത് സൂക്ഷ്മമായൊരു നാളിയുണ്ട്. വിത്ത് മുളയ്ക്കാനാവശ്യമായ ജലത്തെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാനാണിത്. ബീജകവചത്തിനുള്ളില്‍ ഭ്രൂണം കാണപ്പെടുന്നു. ഇവയ്ക്കുള്ളില്‍ ബീജപത്രങ്ങളും ഒരു ചെറിയ ദണ്ഡും കാണപ്പെടുന്നു. പയര്‍, നിലക്കടല എന്നീ ചെടികളുടെ ഭ്രൂണത്തില്‍ രണ്ടു ബീജപത്രങ്ങളുണ്ടാകും.
നെല്ല്, തെങ്ങ്, ഗോതമ്പ് തുടങ്ങിയ വിത്തുകള്‍ക്ക് ഒരു ബീജ പത്രമേ കാണപ്പെടുകയുള്ളൂ.
ഒരു ബീജപത്രമുല്‍പാദിപ്പിക്കുന്ന ചെടിയെ ഏക ബീജപത്രികളെന്നും രണ്ട് ബീജ പത്രമുല്‍പാദിപ്പിക്കുന്ന ചെടിയെ ദ്വിബീജപത്രികളെന്നും വിളിക്കുന്നു. ബീജപത്രികളില്‍ ആഹാരം സംഭരിച്ചുവയ്ക്കുന്നത് ബീജപത്രങ്ങള്‍ക്കു വെളിയിലായിരിക്കും.ബീജാണ്ഡമെന്നാണ് ഇവയ്ക്ക് പറയുന്ന പേര്.ബീജപത്രവുമായി ചേര്‍ന്നിരിക്കുന്ന നേര്‍ത്തൊരു ദണ്ഡിനെക്കുറിച്ച് ആദ്യം സൂചിപ്പിച്ചല്ലോ. ഇവയെ വിളിക്കുന്ന പേരാണ് പ്രാഥമിക കാണ്ഡം.
ഈ കാണ്ഡം വളര്‍ന്നാല്‍ രണ്ടു ഭാഗമായി മാറും. അവയില്‍ ഒരു ഭാഗം വേരായും മറുഭാഗം കാണ്ഡമായും തീരും. വേരായി മാറുന്ന ഭാഗത്തിനും ഒരു പേരുണ്ട് ബീജമൂലം.(ഞമറശരഹല)ഇനി മറുഭാഗത്തിനെ വിളിക്കുന്ന പേരും കേട്ടോളൂ. ബീജ ശീര്‍ഷം (ുഹൗാൗഹല).
ആഹാരം സംഭരിച്ചുവയ്ക്കുന്ന ഭാഗം ഏക ബീജ പത്രികളില്‍ ബീജപത്രങ്ങള്‍ക്കു വെളിയിലാണെന്ന് പറഞ്ഞല്ലോ. ഇതിനാല്‍ തന്നെ വളരെ നേര്‍ത്തതായിരിക്കും ഇത്തരം ബീജ പത്രികള്‍.
വിത്ത് മുളയ്ക്കാന്‍
വിത്തിനുള്ളിലെ ഘടകഭാഗങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. ഒരു വിത്ത് മുളയ്ക്കാന്‍ എന്തൊക്കെ ഘടകങ്ങള്‍ ആവശ്യമാണെന്ന് കൂട്ടുകാര്‍ പരിശോധിച്ചു നോക്കിയിട്ടുമുണ്ടാകും. വിത്തുകള്‍ മുളയ്ക്കാന്‍ വായു, ജലം, അനുകൂല താപനില എന്നിവ അത്യാവശ്യമാണെന്ന് കൂട്ടുകാര്‍ മനസിലാക്കിയിട്ടുണ്ടാകുമല്ലോ. വിത്തുകള്‍ മുളച്ചാല്‍ വളരാന്‍ സൂര്യപ്രകാശവും മണ്ണും ആവശ്യമായ തോതില്‍ വേണം. വളര്‍ച്ചയ്ക്ക് വിത്തിനെ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് മണ്ണ്. ആധുനിക കാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയോടെ മണ്ണില്ലാതെയും വിത്ത് വളര്‍ത്താന്‍ സാധിക്കും. ഹൈഡ്രോപോണിക്‌സ് എന്ന കൃഷി രീതിയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ വിത്തിനുള്ളിലെ ഭ്രൂണം മുളച്ച് തുടങ്ങും. മേല്‍ പറഞ്ഞ ഘടകങ്ങള്‍ ഓരോ പ്രദേശത്തും മാറിക്കൊണ്ടിരിക്കും.
താപനില കൂടിയ പ്രദേശത്ത് ആവശ്യമായ ഘടകങ്ങളായിരിക്കില്ല താപനില കുറഞ്ഞ പ്രദേശത്ത് ആവശ്യമായ ഘടകങ്ങള്‍.
ബീജപത്രത്തിലെ ആഹാരം ഉപയോഗപ്പെടുത്തിയായിരിക്കും ആദ്യ ഘട്ടങ്ങളില്‍ വിത്ത് മുളച്ചു തുടങ്ങുക. ബീജമൂലം വേരായി തീരാനും ബീജശീര്‍ഷം കാണ്ഡമായി മാറാനും വിത്തിനുള്ളിലെ ആഹാരം മതിയാകും. പിന്നീടുള്ള വളര്‍ച്ചയ്ക്ക് സസ്യം ഇലകളെയും വേരുകളേയും ആശ്രയിക്കും.
ഹൈഡ്രോപോണിക്‌സ്
മണ്ണുപയോഗിക്കാതെ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ലായനിയില്‍ സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. സസ്യങ്ങളെ ലായനിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനായി കല്ലുകള്‍, തെര്‍മ്മോക്കോള്‍, കയര്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. വെള്ളത്തില്‍നിന്ന് അയോണുകളുടെ രൂപത്തില്‍ പോഷകങ്ങളെ ആഗിരണം ചെയ്തു വളരാന്‍ സസ്യങ്ങള്‍ക്ക് സാധിക്കും എന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്‌സിന് വഴി തുറന്നത്. സ്ഥല പരിമിതികളുള്ള ആധുനിക കാലഘട്ടത്തില്‍ വീടിന്റെ ടെറസ്സിലോ ചുറ്റുവട്ടങ്ങളിലോ ഹൈഡ്രോപോണിക്‌സ് പരീക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ചെറിയ വിസ്തീര്‍ണത്തില്‍ തന്നെ ധാരാളം ചെടികള്‍ വളര്‍ത്താം, മണ്ണില്‍നിന്നുണ്ടാകുന്ന രോഗബാധയെ ചെറുക്കാം,ജലത്തിന്റെ ഉപയോഗം കുറയ്ക്കാം തുടങ്ങി നിരവധി മേന്മകള്‍ ഈ കൃഷി രീതിക്കുണ്ട്.
പൂക്കള്‍
ജീവിവര്‍ഗ്ഗങ്ങള്‍ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് പുതിയ തലമുറയെ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണല്ലോ പ്രത്യുല്‍പ്പാദനം. സസ്യങ്ങള്‍ ഈ പ്രക്രിയക്ക് പൂക്കളെ ഉപയോഗപ്പെടുത്തുന്നു. സസ്യങ്ങളുടെ ലൈംഗിക അവയവമാണ് പൂക്കള്‍.
പൂക്കളില്‍ ഏകലിംഗമുള്ളവയും ദ്വിലിംഗമുള്ളവയും ഉണ്ട്. ഏകലിംഗപുഷ്പങ്ങള്‍ക്ക് കേസര പുടമോ ജനിപുടമോ ഉണ്ടാകും. ഇവ രണ്ടും ഒരുമിച്ചുള്ള പുഷ്പങ്ങളെ ദ്വിലിംഗ പുഷ്പങ്ങള്‍ എന്നു വിളിക്കാം. കേസരപുടം മാത്രമുള്ള പൂക്കള്‍ആണ്‍ പൂക്കളും ജനിപുടം മാത്രമുള്ള പൂക്കള്‍ പെണ്‍ പൂക്കളും ആണ്.
പരാഗണം
പൂക്കള്‍ പരാഗണം നടത്തിയാണ് പ്രത്യുല്‍പ്പാദനം നടത്താറുള്ളത്. പരാഗണത്തിന് പൂക്കളെ സഹായിക്കുന്നവയാണ് പരാഗണകാരികള്‍. ഒരു പൂവിലെ പരാഗരേണു ആ പൂവിന്റെ തന്നെ പരാഗണസ്ഥലത്ത് പതിക്കുമ്പോള്‍ സ്വപരാഗണവും മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുമ്പോള്‍ പരപരാഗണവും സംഭവിക്കുന്നു. വണ്ടിനെ പോലെയുള്ള പ്രാണികള്‍ പൂക്കളെ പരാഗണത്തിന് സഹായിക്കുന്നു.
ഒരു പൂവില്‍നിന്നു തേന്‍ നുകരുമ്പോള്‍ പൂവിലെ പരാഗരേണുക്കള്‍ പ്രാണികളുടെ ശരീരഭാഗങ്ങളില്‍ പറ്റിപ്പിടിക്കും. തേനീച്ചകള്‍, നിശാശലഭങ്ങള്‍, അണ്ണാന്‍, കുരുവികള്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പെടുന്നു.
കാറ്റ്, ജലം, മഴ, മനുഷ്യര്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയും പരാഗണത്തിന് സഹായം ചെയ്യാറുണ്ട്.
പൂവിന്റെ ഭാഗങ്ങള്‍
ദളങ്ങള്‍,വിദളങ്ങള്‍, ദളപുടം, പൂഷ്പാസനം, പൂഞെട്ട് തുടങ്ങിയവയാണ് പൂവിന്റെ പ്രധാന ഭാഗങ്ങള്‍. ദളങ്ങള്‍ പൂവിന് ആകര്‍ഷകമായ നിറവും മണവും നല്‍കുമ്പോള്‍ വിദളം മൊട്ടായിരിക്കുമ്പോള്‍ പൂവിനെ സംരക്ഷിക്കുകയും വിരിഞ്ഞതിന് ശേഷം ദളങ്ങളെ താങ്ങി നിര്‍ത്തുകയും ചെയ്യുന്നു.
ജനിപുടമാണ് പൂക്കളിലെ പെണ്‍ ലിംഗാവയവം. പരാഗണസ്ഥലം, ജനിദണ്ഡ്, അണ്ഡാശയം എന്നിവ കൂടിച്ചേര്‍ന്നതാണിത്. കേസരപുടമാണ് പൂക്കളിലെ ആണ്‍ ലിംഗാവയവം. പരാഗിയും തന്തുകവും ചേര്‍ന്നതാണിത്. പൂവിന്റെ ഭാഗങ്ങള്‍ക്കാവശ്യമായ ഇരിപ്പിടമൊരുക്കുന്നവയാണ് പുഷ്പാസനം. പൂക്കളെ ചെടിയുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നവയാണ് പൂഞെട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."