കരുമാടിക്കുട്ടന്‍സ് ജലോത്സവം നാളെ
അമ്പലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളക്ക് ആരവമുയരുന്നതിനു മുമ്പ് കരുമാടിയിലെ വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി നാളെ വള്ളംകളി .കരുമാടിയിലെ കലാസാംസ്‌ക്കാരിക സംഘടനയായ കരുമാടി കുട്ടന്‍സാണ് ജലോല്‍സവം 2017 നടത്തുന്നത്.
ചുണ്ടന്‍ ,ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, തെക്ക് ഓടി, വനിതാ വിഭാഗം എന്നീ ഇനങ്ങളില്‍ വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ഉച്ചക്ക് 2-ന് കരുമാടി കുട്ടന്‍ സ്മൃതി മണ്ഡപത്തിനു സമീപം നടക്കുന്ന വള്ളംകളി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാല്‍ ഉദ്ഘാടനം ചെയ്യും.കരുമാടി കുട്ടന്‍സ് പ്രസിഡന്റ് പി.പ്രദീപ് കുമാര്‍ അധ്യക്ഷനാകും. വള്ളംകളിക്ക് മികവുറ്റ സംഭാവനകള്‍ നല്‍കിയ കെ സി ജോര്‍ജ് കക്കുഴിയെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ചമ്പക്കുളം ബേബിയുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ട് നടക്കും. അമ്പലപ്പുഴ സി.ഐ ബിജു വി നായര്‍, ജില്ലാ പഞ്ചായത്തംഗം എ.ആര്‍ കണ്ണന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."