ഹെല്‍മറ്റുകള്‍ മോഷണം പോകുന്നതായി പരാതി
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളില്‍ നിന്ന് വ്യാപകമായ ഹെല്‍മറ്റ് മോഷണമെന്ന് പരാതി. എ.കെ.ജി സെന്ററിനകത്തും മുന്നിലും പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളില്‍ നിന്നാണ് വിലകൂടിയ ഹെല്‍മറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത്. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഹെല്‍മറ്റ് മോഷണം പോയി.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എ.കെ.ജി സെന്ററിനു മുന്നില്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് ഇന്നലെ ഹെല്‍മറ്റ് മോഷ്ടിക്കപ്പെട്ടത്. ഈ പരിസരത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ല എന്നതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാകുന്നു.
കഴിഞ്ഞ മാസം എ.കെ.ജി സെന്ററിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും നിരവധി ഹെല്‍മറ്റുകള്‍ മോഷണം പോയിരുന്നു. സെന്ററിനുള്ളില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളുടെ പെയിന്റ് ചുരണ്ടിക്കളയുന്ന പ്രവണതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."